ദുബായ്: രണ്ടാമത് ആയുഷ് സമ്മേളനം ജനുവരിയിൽ ദുബായിൽ വച്ച് നടക്കും. ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ നടക്കുന്ന സമ്മേളനത്തിന്‍റെ പ്രമേയം മാറാരോഗങ്ങൾക്ക് ആയുഷിലൂടെ പ്രതിരോധം എന്നതാണ്. കേന്ദ്ര ആയുഷ് മന്ത്രാലയം, ദുബായ് കോൺസുലേറ്റ് എന്നിവയുടെ പിന്തുണയോടെ സയൻസ് ഇന്ത്യ ഫോറമാണ് രണ്ടാമത് ആയുഷ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്.
ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവനാണ് വാർത്താ സമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്. ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ 2024 ജനുവരി 13 മുതൽ 15 വരെയാണ് സമ്മേളനം. ആയുർവേദം, യുനാനി, ഹോമിയോപ്പതി, സിദ്ധവൈദ്യം തുടങ്ങിയ മേഖലകളിൽ നിന്ന് 1200 ലേറെ പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കും
സയന്‍സ് ഇന്ത്യാ ഫോറം രക്ഷാധികാരി സിദ്ധാര്‍ത്ഥ് ബാലചന്ദ്രൻ, ദുബായ് യൂണിവേഴ്‌സിറ്റി സി.ഇ.ഒയുമായ ഡോ.ഈസ ബസ്തകി,വിജ്ഞാന്‍ ഭാരതി ദേശീയ സെക്രട്ടറി പ്രവീണ്‍ രാംദാസ്,സയന്‍സ് ഇന്ത്യ ഫോറം പ്രസിഡന്റ് ഡോ.സതീഷ് കൃഷ്ണന്‍,സംഘാടക സമിതി ഉപാധ്യക്ഷ ഡോ.ശ്രീലേഖാ വിനോദ് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കുചേർന്നു