ആസിഫ് അലി കേന്ദ്ര കഥാപാത്രമാകുന്ന ആഭ്യന്തര കുറ്റവാളി എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ആസിഫ് അലിയുടെ പിറന്നാള്‍ ദിനത്തിലാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. നവാഗതനായ സേതുനാഥ് പത്മകുമാറാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിര്‍വഹിക്കുന്നത്. നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസാം സലാമാണ് ചിത്രം നിര്‍മ്മിക്കുന്നത്.
റിയലിസ്റ്റിക് കോമഡി ഫാമിലി എന്റെര്‍റ്റൈനെര്‍ ആയാണ് ആഭ്യന്തരകുറ്റവാളി ഒരുങ്ങുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ഈ വരും മാസങ്ങളില്‍ ആരംഭിക്കും.
കഴിഞ്ഞ വര്‍ഷത്തെ മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കുകയും ബച്ചു എന്ന കഥാപാത്രത്തില്‍ ബേസില്‍ ജോസഫ് നായകനായെത്തി പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയ കഠിന കഠോരമീ അണ്ഡകടാഹം എന്ന ചിത്രത്തിന് ശേഷം നൈസാം സലാം പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രമാണ് ആഭ്യന്തര കുറ്റവാളി. ആസിഫ് അലി നായകനാകുന്ന ചിത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. പി ആര് ഓ പ്രതീഷ് ശേഖര്‍.