പാക്കിസ്ഥാനോട് ഹോങ്കോങ് ദയനീയ പരാജയം ഏറ്റുവാങ്ങിയതോടെ ഏഷ്യാ കപ്പിലെ ഗ്രൂപ്പ് പോരാട്ടങ്ങള്‍ക്ക് അവസാനമായി. ഇന്ന് മുതൽ തീപാറുന്ന സൂപ്പർ ഫോർ മത്സരങ്ങൾ തുടങ്ങും. ഇന്നത്തെ ശ്രീലങ്ക-അഫ്ഗാനിസ്ഥാൻ പോരാട്ടത്തിലൂടെയാണ് സൂപ്പർ ഫോർ ഘട്ടം തുടങ്ങുക. സൂപ്പര്‍ ഫോറിൽ നാളെ ഇന്ത്യാ-പാക്കിസ്ഥാന് പോരാട്ടവുമുണ്ട്.
ഹോങ്കോങും ബംഗ്ലാദേശുമാണ് ഗ്രൂപ്പ് ഘട്ടം കടക്കാനാവാതെ പുറത്തുപോയത്. ലങ്കയോടും അഫ്ഗാനോടും നാണകെട്ട തോൽവി ഏറ്റുവാങ്ങിയാണ് ബംഗ്ലാദേശ് മടങ്ങുന്നത്. എന്നാൽ താരതമ്യേന കുഞ്ഞൻ ടീമായ ഹോങ്കോങ് പാക്കിസ്ഥാനോട് ദയനീയ തോൽവി ഏറ്റുവാങ്ങിയെങ്കിലും ഇന്ത്യക്ക് എതിരെ അൽപമെങ്കിലും പൊരുതി കളിച്ചിരുന്നു. അതേസമയം അടുപ്പിച്ച് വരുന്ന ഇന്ത്യ-പാക് മത്സരങ്ങളുടെ ആവേശത്തിലാണ് ആരാധകർ. അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്നതാണ് ഇനിയുള്ള ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറ് പോരാട്ടങ്ങള്‍
ഇന്ന് നടക്കുന്ന അഫ്ഗാനിസ്ഥാന്-ശ്രീലങ്ക പോരാട്ടം ഷാര്‍ജയിലാണ്. ബാക്കിയെല്ലാ മത്സരങ്ങളും ദുബായില്‍ നടക്കും. ഇന്ത്യന്‍ സമയം രാത്രി 7.30ന് മത്സരങ്ങള്‍ ആരംഭിക്കും.
ഇന്ത്യയുടെ സൂപ്പര്‍ ഫോർ മത്സര ക്രമം:
സെപ്റ്റംബര്‍-4 ഞായറാഴ്ച-ഇന്ത്യ-പാക്കിസ്ഥാന്
സെപ്റ്റംബര്‍-6 ചൊവ്വാഴ്ച, ഇന്ത്യ-ശ്രീലങ്ക
സെപ്റ്റംബര്‍-8 വ്യാഴാഴ്ച, ഇന്ത്യ-അഫ്ഗാനിസ്ഥാന്
മറ്റ് ടീമുകളുടെ മത്സരക്രമം:
സെപ്റ്റംബര്‍-7 ബുധനാഴ്ച, പാക്കിസ്ഥാന്-അഫ്ഗാനിസ്ഥാന്
സെപ്റ്റംബര്‍-3 ശനിയാഴ്ച, ശ്രീലങ്ക-അഫ്ഗാനിസ്ഥാന്
സെപ്റ്റംബര്‍-9 വെള്ളിയാഴ്ച, പാക്കിസ്ഥാന്-ശ്രീലങ്ക
ഫൈനല്‍-സെപ്റ്റംബര്‍ 11ന്, ആദ്യ രണ്ട് സ്ഥാനത്തെത്തുന്ന ടീമുകള്‍ തമ്മില്‍