കണ്ണൂർ: RSS നേതാവും ഹിന്ദു ഐക്യവേദി ജില്ലാ കൺവീനറുമായ അശ്വിനി കുമാറിനെ 2005ൽ ബസിനുള്ളിൽ വെച്ച് വെട്ടികൊലപ്പെടുത്തിയ കേസിലാണ് കോടതി ഇന്ന് 19 വർഷങ്ങൾക്ക് ശേഷം വിധി പറഞ്ഞത്.കേസിൽ 13 NDF പ്രതികളെ കോടതി വെറുതെവിട്ടു.മൂന്നാം പ്രതി ചാവശ്ശേരി സ്വദേശി M V മർഷൂക്ക് മാത്രമാണ് കുറ്റക്കാരൻ എന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്.
ഇയാൾക്കുള്ള ശിക്ഷ 14ന് വിധിക്കും. 13 എൻഡിഎഫ് പ്രവർത്തകരെ വെറുതെവിട്ടതിനെതിരെ അപ്പീൽ നൽകുമെന്ന് പ്രോസിക്യൂഷൻ പ്രതികരിച്ചു.അസീസ്(44), നൂഹുൽഅമീൻ(42), എം.വി.മർഷൂക്ക്(40), പി.എം.സിറാജ്(44), സി.പി.ഉമ്മർ(42), എം.കെ.യൂനുസ്(45), ആർ.കെ.അലി(47), പി.കെ.ഷമീർ(40), കെ.നൗഫൽ(41), ടി യാക്കൂബ്(43), മുസ്തഫ(49), ബഷീർ(55), കെ.ഷമ്മാസ്(37), കെ.ഷാനവാസ്(37) എന്നിവരാണ് കേസിലെ പ്രതികൾ.
ഇവർ എൻഡിഎഫ് പ്രവർത്തകരായിരുന്നു.മൂന്നാം പ്രതിയൊഴികെയുള്ള കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടിരിക്കുന്നുവെന്ന വിലയിരുത്തലിലാണ് കോടതി വിധി പറഞ്ഞത്.