കണ്ണാടിക്കൽ നാടും ഉറ്റവരും അർജുന്റെ വരവ് കാത്തിരിക്കാൻ തുടങ്ങിയിട്ട് 75 ദിവസങ്ങളായി.കാത്തിരിപ്പിനൊടുവിൽ ചേതനയറ്റ് അർജുൻ വളയം പിടിച്ച് കെട്ടിപ്പടുത്ത സ്വന്തം വീട്ടിൽ എത്തി.അർജുനെ ഒരു നോക്ക് കാണാൻ നേരിട്ട് പരിയമില്ലാത്ത ഒരുപാട് പേരാണ് കണ്ണാടിക്കലിൽ എത്തിചേർന്നിരിക്കുന്നത്.
ജൂലൈ 16നാണ് ദേശീയപാത 66ൽ ഷിരൂരിൽ ദുരന്തം സംഭവിച്ചത്. അന്നുമുതൽ അർജുനായുള്ള തിരച്ചിലാണ് കേരളം കണ്ടത്. ഇന്നലെ ഡിഎൻഎ പരിശോധനക്കു ശേഷമാണ് മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകിയത്.അഴിയൂരിൽ മന്ത്രി എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തിൽ ആണ് മൃതദേഹം ഏറ്റുവാങ്ങിയത്. പൊതുദർശനത്തിനുശേഷം ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കാരം നടത്തും.
പുലർച്ചെ ഒന്നരയോടെയാണ് മൃതദേഹം തലപ്പാടിയിൽ എത്തിച്ചത്. കാർവാർ എം.എൽ.എ. സതീഷ് കൃഷ്ണ സെയിലും മൃതദേഹത്തെ അനുഗമിച്ചിരുന്നു. കേരള, കർണാടക പൊലീസ് സംഘവും വിലാപയാത്രയ്ക്കൊപ്പമുണ്ടായിരുന്നു.