തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണങ്ങൾ തുടർന്ന് പി വി അൻവർ എം എൽ എ. ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിന്റെ പൂർണ ഉത്തരവാദിത്വം മുഖ്യമന്ത്രിയുടെ ഓഫീസിനാണെന്നും, ഇപ്പോൾ നടക്കുന്നത് നാടകമാണെന്നും അൻവർ ആരോപിച്ചു.അഭിമുഖം തെറ്റാണെങ്കിൽ എന്ത് കൊണ്ട് ഹിന്ദുവിനെതിരെ പരാതി കൊടുക്കുന്നില്ലെന്ന് അൻവർ ചോദിച്ചു.

അഭിമുഖത്തിൻ്റെ റെക്കോർഡ് പുറത്ത് വിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.അതേസമയം, പി വി അൻവറിന്റെ രാഷ്ട്രീയ നിലപാടുകളോട് യോജിപ്പില്ലെന്ന് പറഞ്ഞ കെ ടി ജലീലിനെതിരെയും അൻവർ ആരോപണം ഉന്നയിച്ചു.’ കെ.ടി. ജലീൽ ഒക്കെ മറ്റാരുടേയോ കാലിൽ ആണ് നിൽക്കുന്നത്. ഞാൻ എന്റെ സ്വന്തം കാല് ജനങ്ങളുടെ കാലിൽ കയറ്റി വെച്ചാണ് നിൽക്കുന്നത്. അവർക്കൊന്നും സ്വയം നിൽക്കാൻ ശേഷി ഇല്ലാത്തതിന്, ജനകീയ വിഷയങ്ങൾ സത്യസന്ധമായി ധീരമായി ഏറ്റെടുക്കാൻ ശേഷി ഇല്ലാത്തതിന് കുറ്റം പറയാൻ പറ്റില്ല.
ഓരോരുത്തരുടെ ശേഷിയുടെ പ്രശ്നമാണ്. അദ്ദേഹത്തിന് സംബന്ധിച്ച് അത്രയേ പറ്റുള്ളു. അതുകൊണ്ട് അദ്ദേഹം അങ്ങനെ തീരുമാനം എടുത്തിട്ടുണ്ടാകും എന്നായിരുന്നു ആരോപണം.
