രണ്‍ബീര്‍ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത ചിത്രമാണ് അനിമല്‍. റിലീസ് ചെയ്ത് ആറ് ദിവസം പിന്നിടുമ്പോള്‍ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ 500 കോടിക്ക് മുകളില്‍ കളക്ട് ചെയ്തിരിക്കുകയാണ്. 527.6 കോടിയാണ് ചിത്രം ഇതിനോടകം ആഗോള തലത്തില്‍ നേടിയ കളക്ഷന്‍.
ഇന്ത്യയില്‍ മാത്രം ചിത്രം 312.96 കോടി കളക്ട് ചെയ്തു. ബുദ്ധനാഴ്ച്ച മാത്രം 30 കോടി ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നേടിയതിനെ തുടര്‍ന്നാണ് ചിത്രം 300 കോടിക്ക് മുകളില്‍ എത്തിയത്. ഡിസംബര്‍ 1നാണ് ചിത്രം തിയേറ്ററിലെത്തിയത്. ആദ്യ ദിവസം തന്നെ ചിത്രം ഇന്ത്യയില്‍ നിന്ന് 63.8 കോടി നേടിയിരുന്നു. തുടര്‍ന്ന് ആദ്യ ഞായറാഴ്ച്ച ചിത്രം 71.46 കോടിയും നേടി.
#Animal Explosion Continues 🔥🪓#AnimalHuntBegins #BloodyBlockbusterAnimal #AnimalInCinemasNow #AnimalTheFilm #AnimalHuntBegins
Book Your Tickets 🎟️ https://t.co/kAvgndK34I#AnimalInCinemasNow #AnimalTheFilm @AnimalTheFilm @AnilKapoor #RanbirKapoor @iamRashmika… pic.twitter.com/bUGFLPhH1n
— Animal The Film (@AnimalTheFilm) December 7, 2023
അനിമല്‍ താമസിയാതെ തന്നെ രണ്‍ബീര്‍ കപൂറിന്റെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രമായി മാറുമെന്നാണ് ബോക്സ് ഓഫീസ് കളക്ഷനുകള്‍ സൂചിപ്പിക്കുന്നത്. രാജ് കുമാര്‍ ഹിരാനി സംവിധാനം ചെയ്ത സഞ്ജുവാണ് നിലവില്‍ രണ്‍ബീറിന്റെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം. ആഗോള തലത്തില്‍ 586.85 കോടിയാണ് ചിത്രം നേടിയിരുന്നത്.
അടുത്തിടെ ഇന്ത്യന്‍ സിനിമ കണ്ടതില്‍ ഏറ്റവും അധികം വയലന്‍സ് നിറഞ്ഞ ചിത്രം കൂടിയാണ് അനിമല്‍. സന്ദീപ് റെഡ്ഡി വങ്കയുടെ ചിത്രത്തിന് നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും വിമര്‍ശനവും ഇതേ തുടര്‍ന്ന് വന്നിരുന്നു. ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങളുടെ ചിത്രീകരണവും വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.