അനില്‍ ആന്റണിയെ ബിജെപി ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ദേശീയ ജനറല്‍ സെക്രട്ടറിയായി ബിഎല്‍ സന്തോഷ് തുടരും. ദേശീയ ഉപാധ്യക്ഷനായി എപി അബ്ദുള്ളക്കുട്ടിയും തുടരും. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയാണ് പുതിയ ഭാരവാഹികളുടെ പട്ടിക പുറത്തുവിട്ടത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എ കെ ആന്റണിയുടെ മകന് കൂടിയായ അനില്‍ ആന്റണി അടുത്തിടെയാണ് ബിജെപിയിലേക്ക് എത്തിയത്.
കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറും എഐസിസി സമൂഹ മാധ്യമ കോര്‍ഡിനേറ്ററുമായിരുന്നു അനില്‍. കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുമ്പോഴും ബിജെപി ചേരില്ലെന്നായിരുന്നു അനില്‍ ആന്റണി പറഞ്ഞിരുന്നത്. എന്നാല്‍ രാജിവെച്ച് ഏറെ വൈകാതെ അനില്‍ ബിജെപിയില്‍ അംഗത്വം എടുക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം അനില്‍ ആന്റണി ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ലമെന്റില്‍ എത്തിയാണ് അനില്‍ ആന്റണി മോദിയെ കണ്ടത്.
വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി അനിലിനെ കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലേക്ക് പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതിനാല്‍ കേരളത്തില്‍ സജീവമാകണമെന്ന നിര്‍ദേശവും അനില്‍ ആന്റണിക്ക് ലഭിച്ചിട്ടുണ്ട്.