കോഴിക്കോട്: എട്ടാം ക്ലാസ് വിദ്യാർത്ഥിയായ കുട്ടിക്ക് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട്ട് ഫറൂഖ് കോളേജ് സ്വദേശിയാണ്. ആറാഴ്ചകിടെ കേരളത്തിൽ സ്ഥിരീക്കുന്ന മൂന്നാമത്തെ കേസാണിത്. ഫാറൂഖ് കോളേജ് പരിസരത്തെ അച്ചംകുളത്തിൽ കുളിച്ചതിന് ശേഷമാണ് രോഗലക്ഷണം കണ്ടുതുടങ്ങിയത്. പനിയും ജലദോഷവും തലവേദനയുമായി തുടങ്ങി രോഗലക്ഷണങ്ങൾ മൂർച്ഛിക്കുകയായിരുന്നു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റി. അതീവ ഗുരുതരാവസ്ഥയിലാണ് കുട്ടിയെന്ന് ഡോക്ടർമാർ അറിയിച്ചു. പനി, തലവേദന, ഛർദി തുടങ്ങിയ ലക്ഷണങ്ങളോടെയാണ് കുട്ടി ചികിത്സയിൽ കഴിഞ്ഞത്.കുട്ടിക്ക് രോഗലക്ഷണം കണ്ടുതുടങ്ങിയതിന് പിന്നാലെ ക്ളോറിനേഷൻ ചെയ്ത് അച്ചംകുളം അടച്ചിരുന്നു.
അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരിക്കെ അഞ്ചുവയസുകാരിയുടെ മരണവും സംസ്ഥാനത്തെ ഞെട്ടിച്ചതാണ്.