പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാർ അടുത്ത ആഴ്ച യുഎഇയിലേക്ക്. എഡിറ്റോറിയൽ സംഘടിപ്പിക്കുന്ന അമ്മയോടൊപ്പം പരിപാടിയുടെ ഭാഗമായിട്ടാണ് ഗാന്ധിഭവനിലെ ഒൻപത് അമ്മമാർ ദുബായിലേക്ക് പറക്കുന്നത്.
അമ്മയോടൊപ്പം 2023 എഡിഷനിൽ നാട്ടിലേക്ക് തിരിച്ചു പോകാൻ സാമ്പത്തിക ശേഷിയില്ലാത്ത സാധാരണക്കാരായ പ്രവാസികളുടെ അമ്മമാരെയായിരുന്നു ദുബായിലേക്ക് കൊണ്ടു വന്നത്. എന്നാൽ രണ്ടാമത്തെ എഡിഷനിൽ ജനിപ്പിച്ച മക്കൾ കൈയൊഴിഞ്ഞ അമ്മമാരാണ് അതിഥികളായി എത്തിയത്.
ഗാന്ധിഭവനിലെ നൂറുകണക്കിന് അമ്മമാരിൽ നിന്നും പാസ്പോർട്ട് എടുക്കാനുള്ള അടിസ്ഥാന രേഖകളുള്ളവരും ആരോഗ്യം അനുവദിക്കുന്നവരുമായ അമ്മമാരാണ് എഡിറ്റോറിയൽ ടീമിനൊപ്പം മെയ് ഒന്നിന് പുലർച്ചെ ഷാർജാ വിമാനത്താവളത്തിലേക്ക് പറന്നെത്തിയത്. ദുരിതപൂർണമായൊരു ജീവിതത്തിൻ്റെ സായാഹ്നഘട്ടത്തിൽ ഇങ്ങനെയൊരു യാത്ര ഇവരുടെ സ്വപ്നങ്ങളിൽ പോലുമില്ലായിരുന്നു
യുഎഇയിലെ വിവിധ വിസ്മയ്ക്കാഴ്ചകൾ കാണുന്ന അമ്മമാർ യാത്രക്കിടെ പ്രവാസി സുഹൃത്തുകളേയും നേരിൽ കാണും. എഡിറ്റോറിയൽ ടീമിനൊപ്പം ഗാന്ധിഭവനിലെ ഭാരവാഹികളും അമ്മമാരെ അനുഗമിക്കും.