കൊച്ചി: താരസംഘടനയായ അമ്മയുടെ ട്രഷറർ സ്ഥാനത്ത് നിന്നും ഉണ്ണി മുകുന്ദൻ രാജിവെച്ചു.സിനിമയിലെ തിരക്ക് മൂലമാണ് രാജിയെന്ന് വിശദീകരണം.സമൂഹമാധ്യങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് രാജിക്കാര്യം പറഞ്ഞത്.”ദീർഘമായ ആലോചനയ്ക്ക് ശേഷമാണ് കഠിനമായ ഈ തീരുമാനത്തിലേക്കെത്തിയത്.
പദവിയിലുണ്ടായിരുന്ന കാലം വളരെയധികം ആസ്വദിച്ചിരുന്നു. അടുത്തിടെ ജോലിയുടെ സമ്മർദം കൂടിയത് എന്റെ മാനസികാരോഗ്യത്തെ വളരെയധികം ബാധിച്ചു. ഇത് ജീവിതം ബാലൻസ് ചെയ്യുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. എൻറേയും കുടുംബത്തിൻറേയും ക്ഷേമത്തിന് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിൻറെ പ്രാധാന്യം ഞാൻ തിരിച്ചറിയുന്നു.ട്രഷറർ സ്ഥാനാത്തിനിരിക്കെ എന്റെ ഏറ്റവും മികച്ചതാണ് സംഘടനയ്ക്ക് വേണ്ടി നൽകിയത്. എന്നാൽ ഭാവിയിലുള്ള എന്റെ പ്രൊഫഷണൽ പ്രതിബദ്ധതകളെ പരിഗണിച്ച് ട്രഷറർ ഉത്തരവാദിത്തങ്ങളെ ഫലപ്രദമായ കൈകാര്യം ചെയ്യാൻ സാധിക്കില്ലെന്ന് ഞാൻ മനസ്സിലാക്കുന്നു. അതിനാൽ എന്റെ രാജിക്കത്ത് ഞാൻ സമർപ്പിക്കുകയാണ്.
സംഘടനയുടെ പ്രവർത്തനങ്ങൾ സുഗമമാക്കാൻ പുതിയ ട്രഷറർ സ്ഥാനമേൽക്കുന്നതുവരെ ഞാൻ തൽസ്ഥാനത്ത് തുടരും. പ്രവർത്തനകാലയളവിൽ എന്നെ വിശ്വസിച്ച് എല്ലാ പിന്തുണയും നൽകിയ ട്രസ്റ്റിനോടും സഹപ്രവർത്തകരോടും കടപ്പെട്ടിരിക്കുന്നു- ഉണ്ണി മുകുന്ദൻ കുറിച്ചു.