വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞടുപ്പിൽ ഡെമോക്രാറ്റിക്ക് പാർട്ടിക്ക് വേണ്ടി മത്സരിച്ച് പരാജയപ്പെട്ടെങ്കിലും വിധി വന്നതിന് ശേഷം റിപ്പബ്ലിക്കൻ കോട്ടകളിൽ മുപ്പത് ശതമാനം വരെ കൂടുതൽ വോട്ടുകൾ നേടി വിജയിച്ച ട്രംപിനെ നേരിട്ട് വിളിച്ച് കമല അഭിനന്ദിച്ചു.എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റായിരിക്കട്ടെ ട്രംപെന്നും കമല ആശംസിച്ചു.
പരാജയപ്പെട്ടങ്കിലും തുടർന്നും പോരാടണെമന്ന് അണികളോട് കമല പറഞ്ഞു.’വിവിധ സമൂഹങ്ങളെയും കൂട്ടുകെട്ടുകളെയും ഒന്നിപ്പിക്കുന്നതായിരുന്നു തന്റെ പ്രചാരണം. രാജ്യത്തോടുള്ള സ്നേഹവും അമേരിക്കയുടെ ശോഭനമായ ഭാവിയുമാണ് തന്നെയും ഒപ്പമുള്ളവരെയും ഒന്നിച്ച് ചേര്‍ത്തത്.
ഇരുണ്ട കാലത്തിലേക്കാണ് പ്രവേശിക്കുന്നതെന്ന് പലരും കരുതുന്നു. അങ്ങനെയാവില്ലെന്ന് പ്രതീക്ഷിക്കാം.എന്നും കമല കൂട്ടിച്ചേർത്തു.2025 ജനുവരി 20നാകും ട്രംപ് ഔദ്യോഗികമായി സ്ഥാനമേല്‍ക്കുക.