ആലുവയില്‍ തട്ടിക്കൊണ്ടു പോയ അഞ്ചു വയസുകാരിയെ സക്കീര്‍ എന്നയാള്‍ക്ക് കൈമാറിയതായി പ്രതി അസ്ഫാക്ക് ആലം. കുട്ടിയെ കൈമാറിയെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.
ആലുവ ഫ്ളൈ ഓവറിന് താഴെ വെച്ചാണ് ഇയാള്‍ കുട്ടിയെ കൈമാറിയത്. ഡി.വൈ.എസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുട്ടിയെ കൈമാറിയ വിവരം സമ്മതിച്ചത്.
അസ്ഫാക്കിനെ സക്കീറുമായി ബന്ധിപ്പിച്ചയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സക്കീറിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാകുന്നതിന് ഇയാളെ ചോദ്യം ചെയ്യും. കുട്ടിയെ കണ്ടെത്തുന്നതിനായി പൊലീസ് ഊര്‍ജിതമായ ശ്രമം ആരംഭിച്ചിട്ടുണ്ട്.
അസ്ഫാക്ക് ആലം ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കുട്ടിയെ ഫ്രൂട്ടി വാങ്ങി നല്‍കിയെന്നും പിന്നീട് കുട്ടിയെ കണ്ടില്ലെന്നുമാണ് പ്രതി മൊഴി നല്‍കിയത്. പിന്നീട് ഒന്നും ഓര്‍മയില്ലെന്നും പ്രതി പൊലീസിനോട് പറഞ്ഞു. പ്രതി പോയ ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നിലവില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയാണ് കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ട് പോയത്. വൈകിട്ട് 5 മണിക്ക് ആലുവ സീമാസ് പരിസരത്ത് പ്രതിയെ കുട്ടിയുമായി കണ്ടെന്ന് കെഎസ്ആര്‍ടിസി ജീവനക്കാരില്‍ നിന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തൃശ്ശൂരിലേക്കുള്ള ബസില്‍ കുട്ടിയുമായി കയറിയ പ്രതി ആലുവയില്‍ തന്നെ കുട്ടിയുമായി ഇറങ്ങിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പ്രതിയെ പിടികൂടുമ്പോള്‍ മദ്യലഹരിയില്‍ ആയിരുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
ബീഹാര്‍ സ്വദേശികളുടെ അഞ്ചുവയസ്സുള്ള കുട്ടിയെ അസം സ്വദേശിയാണ് കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടു പോയത്. ബീഹാര്‍ സ്വദേശികളായ മഞ്ജയ്-നീത ദമ്പതികളുടെ മകള്‍ ചാന്ദ്നിയെ ആണ് അസ്ഫക് തട്ടിക്കൊണ്ടു പോയത്. കുട്ടിയെ മറ്റൊരാള്‍ കൂട്ടിക്കൊണ്ട് പോകുന്നത് കണ്ടവര്‍ വിളിച്ചു പറയുകയായിരുന്നുവെന്നും ദമ്പതികള്‍ മാധ്യമങ്ങളോട് പറഞ്ഞു.
തായിക്കാട്ടുകര യുപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ചാന്ദ്നി. നാല് വര്‍ഷമായി ദമ്പതികള്‍ ചൂര്‍ണിക്കര പഞ്ചായത്തിലെ ഗാരാഷിന് സമീപം വാടകയ്ക്ക് താമസിക്കുന്നുണ്ട്. ഇന്നലെ മുതല്‍ ആണ് അസ്ഫാക്ക് ദമ്പതികള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ താമസിക്കാന്‍ എത്തിയത്.