സന്ദീപ് വാങ്ക റെഡ്ഡിയുടെ അര്ജുന് റെഡ്ഡി ഇപ്പോഴും സിനിമ മേഖലയില്‍ ചര്‍ച്ച വിഷയമാണ്. സിനിമയ്ക്ക് സംമിശ്ര പ്രതികരണങ്ങളാണ് റിലീസിന് ശേഷം ലഭിച്ചിരുന്നത്. ചിലര്‍ ചിത്രം സ്ത്രീ വിരുദ്ധമാണെന്നും പറഞ്ഞിരുന്നു. വിജയ് ദേവരകൊണ്ടയായിരുന്നു ചിത്രത്തിലെ നായകന്. എന്നാല്‍ തന്റെ ആദ്യ ചോയിസ് വിജയ് ദേവരകൊണ്ടയായിരുന്നില്ല അല്ലു അര്‍ജുനായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന് സന്ദീപ് വാങ്ക റെഡ്ഡിയിപ്പോള്‍.

ഇന്ത്യ ടുടേയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു സംവിധായകന് ഇക്കാര്യം പറഞ്ഞത്. 2011ല്‍ താന്‍ അല്ലു അര്‍ജുനോട് കഥ പറഞ്ഞിരുന്നു. പക്ഷെ അത് അന്ന് നടന്നില്ല. നിര്‍ഭാഗ്യവശാല്‍ അല്ലു അര്‍ജുനോട് വീണ്ടും കഥ പറയാനുള്ള അവസരം സംവിധായകന് ലഭിച്ചില്ല. തിരക്കഥ നിരവധി നിര്‍മ്മാതാക്കളുടെയും നടന്മാരുടെയും കൈകളിലൂടെ കടന്ന് പോയി. അവസാനം സന്ദീപ് തന്നെ സിനിമ നിര്‍മ്മിക്കാനുള്ള തീരുമാനം എടുക്കുകയായിരുന്നു.
എന്നാല്‍ 13 വര്‍ഷത്തിന് ശേഷം സന്ദീപ് അല്ലു അര്‍ജുനുമായി പുതിയ സിനിമ ചെയ്യാനിരിക്കുകയാണ്. നിലവില്‍ സന്ദീപ് പ്രഭാസ് നായകനായ സ്പിരിറ്റ് എന്ന ഹൊറര്‍ സിനിമയുടെ പണിപ്പുരയിലാണ്. രണ്‍ബീര്‍ കപൂര്‍ നായകനായ അനിമലാണ് അവസാനമായി റിലീസ് ചെയ്ത സന്ദീപ് വാങ്ക ചിത്രം. ചിത്രം ബോക്സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു.
