ഹൈദരാബാദ്: പുഷ്പ 2 കാണാൻ എത്തിയ സ്ത്രീ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ച സംഭവത്തിൽ അല്ലു അർജുൻ അറസ്റ്റിൽ. ജൂബിലി ഹിൽസിലെ വസതിയിൽ വെച്ച് ടാസ്ക് ഫോഴ്സ് സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ദിൽഷുക്നഗർ സ്വദേശിനി രേവതിയാണ് (39) മരണപ്പെട്ടത്. രേവതിയുടെ ഗുരുതരമായി പരിക്കേറ്റ മകൻ ശ്രീ തേജിൻറെ എല്ലാ ചികിത്സാ ചെലവുകളും ഏറ്റെടുക്കാൻ തയ്യാറാണ്. കുടുംബത്തിന് 25 ലക്ഷം ധനസഹായം നൽകും, അല്ലു അർജുൻ അറിയിച്ചിരുന്നു.
നടനെ ചിക്കട്പള്ളി പോലീസ് സ്റ്റേഷനിലേക്കാണ് അല്ലു അർജുനെ കൊണ്ട് വരിക.