ആലപ്പുഴ: ആലപ്പുഴ തകഴിയിൽ അബദ്ധത്തിൽ എലിവിഷം പുരട്ടിയ തേങ്ങാപ്പൂൾ കഴിച്ച 15 കാരിക്ക് ദാരുണാന്ത്യം. വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിൽ വന്ന ശേഷമാണ് കുട്ടി അബദ്ധത്തിൽ തേങ്ങാപ്പൂൾ കഴിച്ചത്. ഇന്നലെ രാത്രിയാണ് കുട്ടി മരണപ്പെട്ടത്.
കുട്ടി സ്കൂളിൽ നിന്ന് വന്ന് വിഷമുള്ള തേങ്ങാപ്പൂൾ കഴിക്കുമ്പോൾ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. കുട്ടിയെ ആദ്യം വണ്ടാനം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്ക് കുട്ടിയെ മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഉടൻ കുടുംബത്തിന് വിട്ടുനൽകും.