തിരുവനന്തപുരം:പ്രശ്സത വാർത്താ അവതാരകൻ എം രാമചന്ദ്രൻ അന്തരിച്ചു(89).വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരം എസ്.കെ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം.
കൗതുക വാർത്ത എന്ന പരിപാടിയിലൂടെ പ്രേക്ഷകർക്ക് പരിചിതമായ മുഖമാണ്.ദീർഘകാലം ആകാശവാണിയിൽ വാർത്താ പ്രക്ഷേപകനായിരുന്നു. ‘വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ’ എന്ന ആമുഖത്തിലൂടെ ശ്രോതാക്കൾക്ക് സുപരിതനായിരുന്നു.
വൈദ്യുതി ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരിക്കെയാണ് രാമചന്ദ്രന് ആകാശവാണിയില്‍ എത്തുന്നത്.