കൊച്ചി: നിയമങ്ങൾ കാറ്റിൽപ്പറത്തിയുള്ള ആകാശ് തില്ലങ്കരിയുടെ ജീപ്പ് റൈഡിൽ വിമർശനവുമായി ഹൈക്കോടതി. നിയമം ലംഘിച്ച് ജീപ്പ് യാത്ര നടത്തിയത് ക്രിമിനൽ കേസ് പ്രതിയാണ്. ഇത്തരം വാഹനങ്ങൾ പൊതു സ്ഥലത്ത് ഉണ്ടാകാൻ പാടില്ല. എന്തും ചെയ്യാനുള്ള ലൈസൻസ് അല്ല വ്ലോഗിങ്. ജീപ്പ് റൈഡിനെതിരെ സ്വമേധയാ കേസെടുക്കുമെന്നും ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് ഹരിശങ്കർ വി മേനോൻ എന്നിവരുടെ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.നിയമം ലംഘിച്ചുള്ള ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്രയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
രൂപമാറ്റം വരുത്തിയ ജീപ്പിൽ സീറ്റ് ബെൽറ്റ് ധരിക്കാതെയായിരുന്നു തില്ലങ്കേരിയുടെ ജീപ്പ് റൈഡ്. നമ്പർ പ്ലേറ്റ് ഇല്ലാത്ത ജീപ്പിലായിരുന്നു സവാരി. വയനാട് പനമരത്തായിരുന്നു തില്ലങ്കേരിയുട ജീപ്പ് ഡ്രൈവ്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയാണ് ആകാശ് തില്ലങ്കേരി.സംസ്ഥാനത്ത് വാഹനങ്ങളുടെ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ ഒരു കേസ് നേരത്തെ എടുത്തിരുന്നു. ഈ കേസ് പരിഗണിക്കവെയാണ് ആകാശ് തില്ലങ്കേരിയുടെ നിയമലംഘനം കോടതി പരിശോധിച്ചത്.
ദൃശ്യങ്ങൾ പലതവണ പരിശോധിച്ചശേഷമായിരുന്നു കോടതിയുടെ വിമർശനം. കേരള മിനറൽസ് ആന്റ് മെറ്റൽസ് എംഡിയുടെ വാഹനം ബീക്കൺ ലൈറ്റ് ഉപയോഗിച്ചും കേരളസർക്കാർ ബോർഡും വെച്ച് അമിതവേഗതയിൽ പാഞ്ഞ സംഭവത്തിൽ, ഉദ്യോഗസ്ഥർ ഇന്നു തന്നെ വാഹനം പരിശോധിച്ച് നാളെ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
ആകാശ് തില്ലങ്കേരി സ്വന്തം കുടുംബത്തെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് കാഴ്ചവെച്ചാണ് നേതാവയത്