ദുബായ്: ഇന്ത്യൻ വിമാനക്കമ്പനിയായ ആകാശ എയർ ബെംഗളൂരുവിൽ നിന്നും അഹമ്മദാബാദിൽ നിന്നും അബുദാബിയിലേക്ക് ദിവസനേയുള്ള ഡയറക്ട വിമാന സർവീസുകൾ ആരംഭിഡെയിലി ഡയറക്ട് സർവ്വീസിനായി യാത്രക്കാരുടെ ഭാഗത്ത് നിന്നും നിരന്തരം ആവശ്യമുയർന്ന സാഹചര്യത്തിലാണ് പുതിയ സർവ്വീസ് ആരംഭിച്ചതെന്ന് ആകാശ എയർലൈൻസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. മുംബൈ കൂടാതെ ബെഗംളൂരുവിലേക്കും ഡെയിലി ഡയറക്ട് സർവ്വീസ് ആരംഭിച്ചിട്ടുണ്ട്. നിലവിൽ അബുദാബി – മുംബൈ സെക്ടറിൽ ആകാശ എയർ ഡയറക്ട് ഡെയിലി സർവ്വീസ് നടത്തുന്നുണ്ട്.
അബുദാബിയിൽ നിന്നും പുലർച്ചെ മൂന്ന് മണിക്ക് പുറപ്പെട്ട് ഇന്ത്യൻ സമയം രാവിലെ 08:45 നാവും ആകാശ എയറിൻ്റെ ബെംഗളൂരു വിമാനം എത്തുക. മടക്കയാത്രയിൽ രാവിലെ പത്ത് മണിക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് 12:35 ന് അബുദാബിയിൽ എത്തും. അഹമ്മദാബാദിലേക്കുള്ള പ്രതിദിന വിമാനം ഉച്ചയ്ക്ക് 250 ന് അബുദാബിയിൽ നിന്ന് പുറപ്പെട്ട് വൈകിട്ട് 7 .25 -ന് എത്തും. മടക്കയാത്രയിൽ രാത്രി 10.45ന് പുറപ്പെട്ട് പുലർച്ചെ ഒന്നരയോടെ അബുദാബി എത്തും.
മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, കൊച്ചി, ഡൽഹി, ഗുവാഹത്തി, അഗർത്തല, പൂനെ, ലഖ്നൗ, ഗോവ, ഹൈദരാബാദ്, വാരണാസി, ബാഗ്ഡോഗ്ര, ഭുവനേശ്വർ, കൊൽക്കത്ത, പോർട്ട് ബ്ലെയർ, അയോധ്യ, ഗ്വാളിയോർ, ശ്രീനഗർ, പ്രയാഗ്രാജ്, ഗോരഖ്പൂർ തുടങ്ങി ഇന്ത്യയിലെ 22 നഗരങ്ങളേയും ദോഹ (ഖത്തർ), ജിദ്ദ, റിയാദ് (സൗദി അറേബ്യ), അബുദാബി (യുഎഇ), കുവൈറ്റ് സിറ്റി (കുവൈത്ത്) എന്നീ വിദേശരാജ്യങ്ങളേയും കേന്ദ്രീകരിച്ചാണ് നിലവിൽ ആകാശ എയർ സർവ്വീസ് നടത്തുന്നത്. 2022 ആഗ്സ്റ്റ് ഏഴിന് സർവ്വീസ് ആരംഭിച്ച ആകാശ എയർ 2024 – മാർച്ച് 28 -നാണ് മുംബൈയിൽ നിന്നും ദോഹയിലേക്ക് ആദ്യ അന്താരാഷ്ട്ര സർവ്വീസ് തുടങ്ങിയത്.