സോഷ്യൽ മീഡിയ ലോകത്തേക്ക് മലയാളികൾ ചുവടുവയ്ക്കുന്ന കാലത്തെ ട്രെൻഡായിരുന്നു അജ്മൽ ഖാൻ. ഫേസ്ബുക്കിലൂടെ ലൈക്കുകൾ വാരിക്കൂട്ടിയ പയ്യൻ പിന്നീട് എണ്ണം പറഞ്ഞ മോഡലും യൂത്ത് സെൻസേഷനുമായി മാറി. ദുബായിലെ സ്വന്തം സംരംഭങ്ങളുമായി പുതിയൊരു ജീവിതം നയിക്കുന്ന അജ്മൽ കഴിഞ്ഞ പോയ ജീവിതത്തെക്കുറിച്ച് പറയുകയാണ് എഡിറ്റോറിയൽ ദി ഇസ് മൈ സ്റ്റോറിയിലൂടെ.
എങ്ങനെയാണ് അജ്മലൊരു സ്റ്റൈലിംഗ് എന്ന പ്രൊഫഷനിലേക്ക് എത്തിയത്
ആ സമയത്തെ തൃശ്ശൂരിലും കൊച്ചിയിലുമൊക്കെ നല്ല അടിപൊളി ലുക്കിൽ നടക്കുന്ന നിരവധി പേരുണ്ടായിരുന്നു. യൂണിഫോമിൽ വരെ സ്റ്റൈൽ ആയി വരുന്ന ചേട്ടൻമാർ എൻ്റെ സ്കൂളിലുണ്ടായിരുന്നു. ബെക്കാം കട്ടൊക്കെ അന്നേ വൈറലാണ്. അതൊക്കെയാണ് ഇതിലേക്ക് ആകർഷിക്കാൻ കാരണമായത്.
സ്റ്റൈലിംഗിൽ ഒരു പ്രൊഫഷന് സാധ്യതയുണ്ടെന്ന് പിന്നെ എപ്പോഴാണ് തിരിച്ചറിയുന്നത്
അടിപൊളി ഫോട്ടോ ഇട്ടാൽ ലൈക്ക് കിട്ടും എന്ന കണ്ടപ്പോ ഓടി നടന്ന് എല്ലാ ഫോട്ടോഗ്രാഫേഴ്സിനും കൂടെ പോയി ഫോട്ടോ എടുക്കാൻ തുടങ്ങി. ആ കാലത്തൊക്കെ ഞാൻ ഇടാത്ത പോസില്ലെന്ന് പറയാം. പിന്നെ ഒരു ജോലി കിട്ടിയിട്ടും ഇങ്ങനെയുള്ള മോഡലിംഗ് പരിപാടിക്ക് പോകുമായിരുന്നു അങ്ങനെ ഒരിക്കൽ ഒരു വർക്കിന് പോയപ്പോ കിട്ടിയത് ഒരു മാസത്തെ ശമ്പളത്തേക്കാൾ കൂടിയ തുകയാണ്. അതോടെയാണ് ഇതു കൊണ്ട് ജീവിക്കാൻ പറ്റും എന്നൊരു തോന്നലുണ്ടായതും ജോലി വിട്ട് ഫുൾ ടൈം മോഡലിംഗിലേക്ക് തിരിച്ചറിയുന്നതും.
ഒരു ജോലി തേടി ഞാൻ കുറേ നടന്നു. ഒരു എഞ്ചിനീയർ എന്ന നിലയിൽ പിന്നെ വേറൊരു ഓപ്ഷൻ ആരും നോക്കിലല്ലോ. പക്ഷേ മോഡലിംഗിലേക്ക് വന്നതോടെ അതു മാറി. ഒരുപക്ഷേ മോഡലിംഗിലേക്ക് വന്നില്ലായിരുന്നു എങ്കിൽ ഞാനിപ്പോൾ ഒരു എക്സീപിരിയൻസിഡ് എഞ്ചിനീയർ ആയി ജീവിച്ചേനെ.
അജ്മലിനെ പോലെയൊരാൾ ടെക്സ്റ്റൈൽ ബിസിനിസിലേക്ക് വരുന്നതിൽ അത്ഭുതമില്ല, പക്ഷേ എങ്ങനെയാണ് ഫുഡ് ഇൻസ്ട്രിയിലേക്ക് എത്തിയത്.
മോഡലിംഗിൽ ഉള്ള കാലത്തും നാളെയെന്താവും എന്നൊരു ടെൻഷനുണ്ടായിരുന്നു. ഒരു സംരംഭം വേണമെന്ന് തോന്നിയപ്പോൾ അടുത്ത സുഹൃത്താണ് റസ്റ്റോറൻ്റ് ബിസിനസ് എന്ന ഐഡിയ മുന്നോട്ട് വച്ചത്.അവന് കൃത്യമായൊരു പ്ലാനുണ്ടായിരുന്നു അവനൊപ്പം ഞാൻ ഉറച്ചു നിന്നു.
ക്ലോത്തിംഗ് ബ്രാൻഡ് സ്റ്റാർട്ട് ചെയ്തപ്പോൾ എന്തായിരുന്നു അനുഭവം
ഇതൊന്നും ഒറ്റയ്ക്ക് നടക്കില്ല വിശ്വസിക്കാൻ പറ്റിയ ഒരു ടീം നമ്മുടെ കൂടെ വേണം. പലരും എന്നെ പറ്റിച്ചിരുന്നു. ഇപ്പോൾ എൻ്റെ ടീം അടിപൊളിയാണ്. കാസർകോട് ടീമാണ്, അവർ പണ്ടേ സ്റ്റൈൽ ആണല്ലോ.
ഫ്രണ്ട്ഷിപ്പിന് എത്രത്തോളം പ്രാധാന്യമുണ്ട് അജ്മലിൻ്റെ ലൈഫിൽ
ഞാനെവിടെയോ വായിച്ചിട്ടുണ്ട് നമ്മുടെ സുഹൃത്തുകളുടെ നിലവാരം നോക്കിയാൽ നമ്മുടെ ഭാവിയെന്താണെന്ന് പറയാൻ സാധിക്കുമെന്ന്. ഞാൻ മുൻപ് പറഞ്ഞിട്ടുണ്ട് അത്ര പഠിക്കുന്നയാളായിരുന്നില്ല ഞാൻ എന്നിട്ടും ലൈഫിൽ രക്ഷപ്പെട്ടത് അങ്ങനെ മിടുക്കൻമാരായ കൂട്ടുകാർ കൂടെയുണ്ടായിരുന്നത് കൊണ്ടാണ്.
മോഡലായൊരാൾ ഈ അടുത്ത കാലം വരെ ജിമ്മിൽ പോയില്ല എന്നത് കൌതുകമമായി തോന്നി.
ഞാൻ പറഞ്ഞല്ലോ ഞാൻ സോഷ്യൽമീഡിയയിൽ കൂടെ വന്നൊരാളാണ് അല്ലാതെ ഒരു പ്രൊഫഷണൽ മോഡൽ അല്ലായിരുന്നു. എല്ലാക്കാലത്തും ഇങ്ങനെയൊക്കെ ഉണ്ടാവും എന്നാണ് ഞാൻ കരുതിയത്. ഇപ്പോൾ ഒരു പ്രായത്തിലേക്ക് എത്തിയപ്പോൾ പല മാറ്റങ്ങളും അനുഭവത്തിൽ വരാൻ തുടങ്ങി അതോടെയാണ് ജിമ്മിൽ പോകാനും വർക്ക് ഔട്ടും ഡയറ്റുമൊക്കെ കാര്യമായി ശ്രദ്ധിക്കാൻ തുടങ്ങിയത്.