മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീല്‍ചെയര്‍ ആവശ്യപ്പെട്ടിട്ടും നല്‍കാത്തതിനെതുടര്‍ന്ന് യാത്രക്കാരനായ വയോധികന് കുഴഞ്ഞുവീണ മരിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി ഡിജിസിഎ. ഏഴുദിവസത്തിനകം മറുപടി നല്‍കണം എന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
ശാരീരിക അസ്വസ്ഥത അനുഭവിക്കുന്നവര്‍ക്കും രോഗികള്‍ക്കും വീല്‍ചെയര്‍ അടക്കം സൗകര്യങ്ങള്‍ ഒരുക്കണമെന്ന് നിയമമുണ്ട്. യാത്രക്കാര്‍ ആവശ്യപ്പെട്ടാല്‍ വിമാനത്തില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും വീല്‍ച്ചെയറുകള്‍ നല്‍കണം. അതിന് മതിയായ വീല്‍ച്ചെയറുകള്‍ ഉണ്ടെന്ന് കമ്പനി ഉറപ്പുവരുത്തണമെന്നും ഡിജിസിഎ നോട്ടീസില്‍ പറയുന്നു.
തിങ്കളാഴ്ചയാണ് ന്യൂയോര്‍ക്കില്‍ നിന്ന് മുംബൈയില്‍ എത്തിയ 76കാരനായ ബാബു പട്ടേല്‍ വിമാനത്താവളത്തില്‍ കുഴഞ്ഞ് വീണ് മരിച്ചത്. പട്ടേലിനും ഭാര്യയ്ക്കുമായി രണ്ട് വീല്‍ച്ചെയറുകള്‍ ആവശ്യപ്പെട്ടെങ്കിലും ഒരറ്റ എണ്ണം മാത്രമാണ് ലഭിച്ചത്. തുടര്‍ന്ന് ഭാര്യയുമായി എമിഗ്രേഷന്‍ കൗണ്ടറിലേക്ക് നടന്നുപോകുന്നതിനിടെ ബാബു പട്ടേല്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.