തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻറെ മാനസിക നില പരിശോധിക്കാൻ മനശാസ്ത്രജ്ഞരുടെ സഹായം തേടാൻ പൊലീസ്. ഇതിനായി തെരഞ്ഞെടുത്ത മാനസികാരോഗ്യ വിദഗ്ദ്ധരുടെ പാനൽ തയ്യാറാക്കി. കോടതിയുടെ അനുമതിയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷമായിരിക്കും മാനസികാരോഗ്യ പരിശോധന നടത്തുക. നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിലാണ് അഫാനുള്ളത്.
അഫാനെ കസറ്റഡിയിൽ ആവശ്യപ്പെട്ടുള്ള പൊലീസിൻറെ ഹർജി നാളെ കോടതി പരിഗണിക്കുന്നുണ്ട്. കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ പാങ്ങോട് പൊലീസാണ് കോടതിയിൽ നൽകിയത്. 23 വയസ്സ് മാത്രം പ്രായമുള്ള അഫാൻറേത് അസാധാരണമായ പെരുമാറ്റമെന്നാണ് പൊലീസിൻറെയും ഡോക്ടർമാരുടെയും വിലയിരുത്തൽ. കൂട്ടക്കൊലപാതകങ്ങൾക്കിടയിൽ പുറത്തിറങ്ങുമ്പോഴേല്ലാം സാധാരണ മനുഷ്യരെപോലെയായിരുന്നു അഫാൻറെ പെരുമാറ്റം ഇതോടെയാണ് ഇയാളുടെ മനോനില എന്തെന്ന് പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചത്.
പൂജപ്പുര സെൻട്രൽ ജയിലിലെ പ്രത്യേക നിരീക്ഷണ ബ്ലോക്കിലാണ് ഇപ്പോൾ അഫാനുള്ളത് . അഫാനൊപ്പം മറ്റൊരു തടവുകാരനും ഈ ബ്ലോക്കിൽ അന്വേഷണ ഉദ്യോഗസ്ഥർ 24 മണിക്കൂറും അഫാനെ നിരീക്ഷിക്കുന്നുണ്ട്. ആരു ശ്രമിച്ചാലും താൻ ജീവനൊടുക്കുമെന്ന് ജയിലിൽ എത്തിയ ശേഷം അഫാൻ ജയിൽ അധികൃതരോട് പറഞ്ഞതായാണ് വിവരം. അതേസമയം താൻ ആക്രമിച്ച മാതാവ് ഷെമീന ജീവനോടെയുണ്ടെന്ന വിവരം അഫാന് അറിയില്ലായിരുന്നുവെന്നാണ് ജയിൽ അധികൃതർ നൽകുന്ന വിവരം. മറ്റു അഞ്ച് പേർക്കൊപ്പം മാതാവും കൊല്ലപ്പെട്ടു എന്ന ധാരണയിലായിരുന്നു ഇയാൾ അമ്മ മരിച്ചതോടെയാണ് ബാക്കിയുള്ളവരെ കൂടി വകവരുത്താൻ അഫാൻ തീരുമാനിച്ചത്.