ഉപരിപഠനത്തിനായി പിള്ളേരെല്ലാം കേരളം വിട്ട് കടൽ കടക്കുന്നതാണല്ലോ ഇപ്പോൾ ട്രെൻഡ്. ഉന്നത വിദ്യാഭ്യാസം നേടാൻ കുട്ടികളെല്ലാം പോകുന്നത് യൂറോപ്പിലേക്കും അമേരിക്കയിലേക്കും ആസ്ട്രേലിയയിലേക്കുമെല്ലാം ആണ്. കുട്ടികളെ കയറ്റി വിടാനായി നൂറു കണക്കിന് ഏജൻസികളും നാട്ടിൽ സുലഭം. എന്നാൽ ആ രാജ്യത്തും ഈ രാജ്യത്തുമായി പഠിക്കുന്നു എന്നല്ലാതെ ഇവരെല്ലാം ഏത് വിദ്യാഭ്യാസസ്ഥാപനത്തിലാണ് പഠിക്കുന്നതെന്നോ ഏത് കോഴ്സാണ് ചെയ്യുന്നതെന്നോ അതിന് ആഗോളതലത്തിൽ അംഗീകാരമുണ്ടോ എന്നൊന്നും നമ്മളിൽ ഭൂരിപക്ഷത്തിനും ധാരണയില്ല. ഇങ്ങനെ അറിയാത്ത നാട്ടിലേക്ക് കേൾക്കാത്ത കോഴ്സ് പഠിക്കാൻ മക്കളെ വിടണോ എന്ന് സംശയിക്കുന്നവർക്ക് മുന്നിലുള്ള മികച്ച ഓപ്ഷനാണ് ദുബായിലെ മണിപ്പാൽ യൂണിവേഴ്സിറ്റി.
വിദേശപഠനത്തിന് മക്കൾ ആഗ്രഹിച്ചാലും സാമ്പത്തികം തന്നെയാണ് എല്ലാ പേരന്റസിനെയും ആദ്യം പിന്നോട്ട് വലിക്കുന്നത്. പിന്നെ മക്കളടുത്തില്ലല്ലോ എന്നോർത്ത് സങ്കടപ്പെടുകയും ചെയ്യുണം. ദുബായ് മണിപ്പാലിൽ നമ്മുടെ കയ്യകലത്തിൽ തന്നെ അവർക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാനാകും അതും താങ്ങാവുന്ന ചിലവിൽ.
ഇനി ലാഭം മാത്രം നോക്കിയാൽ പോരല്ലോ. പഠിച്ചിറങ്ങുമ്പോൾ നമ്മളാഗ്രഹിച്ചത് പോലെ മക്കൾക്കൊരു ഭാവിയുണ്ടാകണ്ടേ. ഏറ്റവും അപ്ഡേറ്റഡ് കരിക്കുലം. പുതിയ തലമുറയ്ക്കൊപ്പം നടക്കുന്ന അധ്യാപികർ, അഡ്വാൻസ് ടെക്നോളജീസ് ഉൾപ്പെടുത്തിയ ക്ലാസ്റൂമുകൾ, പഠനത്തിനൊപ്പം തന്നെ ഓരോന്നും കണ്ടും അനുഭവിച്ചും അറിയാനുള്ള അവസരങ്ങൾ ഇതൊക്കെയാണ് മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ ഉറപ്പ്
ലോകപ്രശസ്തമായ മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ അക്കാദമിക്ക് നിലവാരം തന്നെയാണ് ദുബായിലെ മണിപ്പാൽ ക്യാംപസിനും ഉയർത്തി
ഉയർത്തി കാണിക്കാനുള്ളത്. ഏതെങ്കിലും ഘട്ടത്തിൽ രക്ഷിതാക്കൾ നാട്ടിലേക്ക് മാറുന്നുവെങ്കിൽ കുട്ടികൾക്കും ഒപ്പം ദുബായിൽ നിന്നും നാട്ടിലെ മണിപ്പാലിലേലക്ക് ക്രെഡിറ്റ് ട്രാൻസ്ഫർ നടത്താൻ ഓപ്ഷനുണ്ട്.
50 ൽ അധികം കോഴ്സുകൾ ഏറ്റവും മികച്ച എഐ ലാബ്, മീഡിയ പ്രൊഡക്ഷൻ ഫെസിലിറ്റീസ് തുടങ്ങി ഓരോ കോഴ്സും ആഴത്തിൽ വിദ്യാർത്ഥികളേലേക്കെത്തിക്കാനുള്ള എല്ലാ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇതിലൊക്കെ പ്രധാനം പഠിക്കുന്ന കുട്ടികളുടെ സന്തോഷമാണ്. മണിപ്പാലെങ്ങനെയാണ് അവർക്ക് പ്രിയപ്പെട്ടതാകുന്നത്.
View this post on Instagram