തിരുവനന്തപുരം: ADM നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന പി പി ദിവ്യയുടെ ഹർജിയിൽ കോടതി ഇന്ന് വിധി പറയും. അതിനിടെ പി പി ദിവ്യയ്ക്കെതിരെ സിപിഐഎം അച്ചടക്ക നടപടി തീരുമാനിച്ചു.
സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റിയോട് സംസ്ഥാന നേതൃത്വമാണ് നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടത്. ദിവ്യയെ പാർട്ടി അംഗം മാത്രമായി തരംതാഴ്ത്താനാണ് തീരുമാനം. സമ്മേളന കാലയളവിൽ സിപിഐഎമ്മിൽ ഇത്തരം അസാധാരണ നടപടി അപൂർവമാണ്.
പതിനൊന്ന് ദിവസമായി പളളിക്കുന്നിലെ വനിതാ ജയിലിൽ റിമാൻഡിലാണ് പിപി ദിവ്യ.ല്ലാ കോടതി ജാമ്യം നിഷേധിച്ചാൽ ഹൈക്കോടതിയെ സമീപിക്കാനാണ് പി പി ദിവ്യയുടെ തീരുമാനം.അതേസമയം, പി പി ദിവ്യക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷനും നവീൻ ബാബുവിൻറെ കുടുംബവും എതിർത്തു.