തിരുവനന്തപുരം: തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കപ്പെട്ടാൽ ആരോപണം ഉന്നയിച്ചവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മുഖ്യമന്ത്രിക്ക് ADGP അജിത്ത് കുമാറിന്റെ കത്ത്. നേരത്തെ തന്നെ സ്ഥാനത്ത് നിന്ന് മാറ്റി നിർത്തികൊണ്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും അജിത് കുമാർ കത്ത് നൽകിയിരുന്നു.
വിവാദങ്ങൾ ശക്തമായ സാഹചര്യത്തിലാണിപ്പോൾ വീണ്ടും അജിത് കുമാർ കത്തയച്ചിരിക്കുന്നത്. അതേസമയം, ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത് കുമാറും ആർഎസ്എസ് നേതാവ് റാം മാധവും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ ദുരൂഹതയേറുകയാണ്. എഡിജിപിയുമായി ചർച്ചക്ക് പോയതിൽ ബിസിനസുകാരുമുണ്ടെന്നാണ് സൂചന. ചെന്നൈയിൽ ബിസിനസ് നടത്തുന്ന മലയാളിയാണ് ഒപ്പമുണ്ടായിരുന്നതെന്നാണ് സൂചന.
കണ്ണൂർ സ്വദേശി കൂടിയായ ഈ ബിസിനസുകാരനൊപ്പം എഡിജിപി എന്തിന് ആർഎസ്എസ് നേതാവിനെ കണ്ടുവെന്നതിലാണ് ദുരുഹത നിലനിൽക്കുന്നു.