തിരുവനന്തപുരം: തൃശ്ശൂർ പൂരം കലക്കൽ സംഭവത്തിൽ എഡിജിപി എംആർ അജിത്ത് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ് പുറത്ത്.
തിരുവമ്പാടി ദേവസ്വത്തിന് രൂക്ഷ വിമർശനമാണുള്ളത്. ദേവസ്വത്തിലെ ചിലർ ഗൂഢാലോചന നടത്തിയെന്നും പൂര നാളിൽ ബോധപൂർവം കുഴപ്പം ഉണ്ടാക്കിയെന്നുമാണ് റിപ്പോർട്ട്.
ലോക് സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് നീക്കമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഏത് പാർട്ടിയാണെന്ന് റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല.നിയമവിരുദ്ധമായ കാര്യങ്ങൾ ഉന്നയിച്ച് തിരുവമ്പാടി ദേവസ്വത്തിലെ ചിലർ പ്രശ്നങ്ങൾ സൃഷ്ടിച്ചുവെന്നും പോലീസ് നിയമപരമായ ഇടപെടൽ മാത്രമാണ് ഇക്കാര്യത്തിൽ നടത്തിയതെന്നും റിപ്പോർട്ടിലുണ്ട്.