അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആദം ആന്‍ഡ് ഈവ് മെന്റല്‍ ഹെല്‍ത്ത് കെയറും സായിദ് ഹയര്‍ ഓര്ഗനൈസേഷന് ഫോര്‍ പീപ്പിള്‍ ഓഫ് ഡിറ്റര്‍മിനേഷനും കൈകോര്‍ക്കുന്നു. സമൂഹത്തിലെ എല്ലാ അംഗങ്ങള്‍ക്കും മികച്ച ആരോഗ്യവും മനഃശാസ്ത്രപരവുമായ സേവനങ്ങളും ലഭ്യമാക്കുന്നതിന്റെ ഭാഗമായി ആണ് പരിപാടി സംഘടിപ്പിച്ചത്.
അബുദാബി എമിറേറ്റിലെ നിശ്ചയദാര്‍ഢ്യമുള്ള ആളുകള്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ നല്‍കുന്നതിനും വൈകല്യം കുറയ്ക്കുന്നതിനും സമൂഹത്തിലെ സജീവ അംഗങ്ങളാകാന്‍ നിശ്ചയദാര്‍ഢ്യമുള്ള ആളുകളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ് ആദം ആന്‍ഡ് ഈവ് മെന്റല്‍ ഹെല്‍ത്ത് കെയറും സായിദ് ഹയര്‍ ഓര്ഗനൈസേഷന് ഫോര്‍ പീപ്പിള്‍ ഓഫ് ഡിറ്റര്‍മിനേഷനും കൈകോര്‍ക്കുന്നത്.
സായിദ് ഹയര്‍ ഓര്ഗനൈസേഷന് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ഗ്രൂപ്പ് ചെയര്മാന് ടി .ആര് വിജയകുമാര്‍ ,സയീദ് ഹയര്‍ ഓര്‍ഗനൈശേഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുല്ല അല്‍ കമാലി തുടങ്ങിയവര്‍ ധാരണപത്രം ഒപ്പിട്ടു. അല്‍ സാബി മാനേജിങ് ഡയരക്ടറും സി .ഇ .ഓ മാരുമായ അമല്‍ വിജയകുമാര്‍, വിമല്‍ വിജയകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
നിശ്ചയദാര്‍ഢ്യമുള്ള അബുദാബി എമിറേറ്റിലെ എല്ലാ വിഭാഗം ആളുകളിലേക്കും പരിചരണവും പുനരധിവാസ സേവനങ്ങളും എത്തിക്കാന്‍ ലക്ഷ്യം വെക്കുന്ന പരിപാടിയെ സ്വാഗതം ചെയ്യുന്നതായി അല്‍ സാബി ഗ്രൂപ്പ് ചെയര്മാന് ടി.ആര് വിജയകുമാര്‍ പറഞ്ഞു. അബുദാബി എമിറേറ്റിലെ നിശ്ചയദാര്‍ഢ്യമുള്ള ആളുകള്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ നല്‍കുന്നതിനും വൈകല്യം കുറയ്ക്കുന്നതിനും സമൂഹത്തിലെ സജീവ അംഗങ്ങളാകാന്‍ നിശ്ചയദാര്‍ഢ്യമുള്ള ആളുകളെ പ്രാപ്തരാക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങള്‍ക്ക് അല്‍സാബി ഗ്രൂപ്പ് എന്നും നിലകൊള്ളുമെന്നു മാനേജിങ് ഡയരക്ടറും സി .ഇ .ഓ മാരുമായ അമല്‍ വിജയകുമാര്‍, വിമല്‍ വിജയകുമാര്‍ അറിയിച്ചു. അബുദാബി കരാമാ സ്ട്രീറ്റില്‍ സ്ഥിതി ചെയ്യുന്ന മെന്റ്ല് ഹെല്‍ത്ത് സെന്ററില്‍ സംസാരത്തിലുള്ള വൈകല്യം, പെരുമാറ്റ ചികിത്സ , ഒക്വുപേഷണല് തെറാപ്പി ,സൈക്കോളജി ,സൈക്കാട്രിസ്റ്റ് തുടങ്ങി വിഭഗങ്ങളിലുള്ള പ്രഗത്ഭരായ ഡോക്ടറുമാരുടെ സേവനങ്ങളും ലഭ്യമാണ്.