ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇന്ത്യൻ ടീം നേടിയാൽ ബീച്ചിലൂടെ നഗ്നയോട്ടം നടത്തുമെന്ന് നടി രേഖാഭോജ്. തെലുങ്ക് സിനിമാ നടിയായ രേഖാ ഭോജ് സമൂഹമാധ്യമങ്ങളിലൂടെയാണ് വിചിത്രമായ ഈ പ്രഖ്യാപനം നടത്തിയത്. സെമിഫൈനലിൽ ന്യൂസിലാൻഡിനെ തോൽപിച്ച് ഞായറാഴ്ച നടക്കുന്ന ഫൈനൽ മത്സരത്തിൽ ഇന്ത്യ സ്ഥാനമുറപ്പിച്ചിരുന്നു. ഇതിനു പിന്നലെയാണ് ഇന്ത്യ ഫൈനലിൽ ജയിച്ച് ലോകകപ്പ് കിരീടം നേടിയാൽ വിശാഖപട്ടണം ബീച്ചിലൂടെ നഗ്നയായി ഓടുമെന്ന് നടി പ്രഖ്യാപിച്ചത്.

ഇൻസ്റ്റാഗ്രാമിലൂടേയും ഫേസ്ബുക്കിലൂടേയും നടി ഈ പ്രഖ്യാപനം നടത്തിയതിന് പിന്നാലെ വലിയ പ്രതികരണങ്ങളും ചർച്ചകളുമാണ് നടിയുടെ സമൂഹമാധ്യമ അക്കൌണ്ടുകളിലെ കമൻ്റ് ബോക്സുകളിൽ ഉണ്ടാവുന്നത്. രാജ്യമാകെ ക്രിക്കറ്റ് ലഹരിയിൽ മുങ്ങുമ്പോൾ അതു മുതലാക്കി ശ്രദ്ധ പിടിച്ചു പറ്റാനുള്ള ശ്രമമാണ് നടി നടത്തുന്നതെന്ന വിമർശനം ശക്തമാണ്. ഇതിനു മറുപടിയുമായി നടി രംഗത്ത് എത്തി. ഇന്ത്യൻ ടീമിനോടുള്ള സ്നേഹവും ആരാധനയും പ്രകടിപ്പിക്കാനാണ് താൻ ശ്രമിച്ചതെന്നാണ് നടിയുടെ വിശദീകരണം.

ഷോർട്ട് ഫിലിമുകളിലൂടെ അഭിനയരംഗത്ത് ശ്രദ്ധേയായ രേഖാ ഭോജ് പിന്നീട് ചില തെലുങ്ക് സിനിമകളിലും അഭിനയിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ നേരത്തെയും പലതരം വിവാദപ്രസ്താവനങ്ങൾ നടിയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു.
View this post on Instagram
View this post on Instagram
