ചെന്നൈ : തെലുങ്കർക്കെതിരായ അധിക്ഷേപ പരാമർശത്തിൽ അറസ്റ്റിലായ നടിയും ബിജെപി അംഗവുമായ കസ്തൂരിയെ ഈ മാസം 29 വരെ കോടതി റിമാൻഡ് ചെയ്തു. കോടതി വിധിക്ക് പിന്നാലെ നടിയെ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. രാഷ്ട്രീയ അരാജകത്വം അവസാനിക്കട്ടെയെന്നായിരുന്നു കോടതിയിൽ തനിക്കെതിരെ മുദ്രാവാക്യം വിളിച്ചവരോട് കസ്തൂരി പറഞ്ഞത്.
ഹൈദരാബാദിലെ സിനിമാ നിർമ്മാതാവിന്റെ വീട്ടിൽ നിന്ന് ഇന്നലെ രാത്രിയോടെയാണ് പൊലീസ് നടി കസ്തൂരിയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് റോഡ് മാർഗം ഇവരെ ഹൈദരാബാദിൽ നിന്നും ചെന്നൈയിലെ പൊലീസ് സ്റ്റേഷനിലെത്തിക്കുകയും ഇന്ന് ജഡ്ജിക്ക് മുൻപിൽ ഹാജരാക്കുകയുമായിരുന്നു. കാറിൽ നിന്നും ചിരിച്ചു കൊണ്ട് പുറത്തിറങ്ങിയ കസ്തൂരി മാധ്യമങ്ങളോട് പ്രതികരിച്ചില്ല. കസ്തൂരിയെ അറസ്റ്റിനെ അപലപിച്ച് ബ്രാഹ്മണസഭ രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ ബിജെപി വിഷയത്തിൽ ഇതുവരെ പ്രതികരിച്ചില്ല.
കസ്തൂരി മാപ്പ് പറയണമെന്ന് തമിഴ്നാടിന്റെ ചുമതലയുള്ള ബിജെപി നേതാവ് സുധാകർ റെഡ്ഡി നേരത്തെ ആവശ്യപ്പെട്ടിരുന്നു . 300 വർഷം മുൻപ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളിൽ പരിചാരകരായിരുന്നവരാണ് തെലുങ്കർ എന്ന പരാമർശത്തിൽ ചെന്നൈ എഗ്മൂർ പൊലീസാണ് കസ്തൂരിക്കെതിരെ കേസെടുത്തത്. കസ്തൂരിയുടെ പ്രസ്താവനയ്ക്ക് എതിരെ സൈബർ ഇടങ്ങളിലും വലിയ പ്രതിഷേധമാണ് ഉയർന്നത്.
#WATCH | Actress Kasthuri Shankar who was arrested by the special team in Hyderabad yesterday was taken from Chintadripet Police Station to Chief Metropolitan Magistrate Court, Egmore.
Kasthuri was booked by Chennai Police for allegedly passing derogatory comments against the… pic.twitter.com/EglXas4bVz
— TIMES NOW (@TimesNow) November 17, 2024