കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് ദൃശ്യങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന അതിജീവിതയുടെ ഉപഹർജി ഹൈക്കോടതി തള്ളി.
മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ രണ്ട് തവണ മാറ്റം വന്നുവെന്നാണ് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയത്. ഇതില്‍ അന്വേഷണം നടത്താന്‍ നേരത്തെ ഹൈക്കോടതി വിചാരണ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. മെമ്മറി കാര്‍ഡിലുള്ളത് തന്റെ വ്യക്തിപരമായ വിവരങ്ങളാണ്. അത് പുറത്തുപോവുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. ഹാഷ് വാല്യു മാറിയത് എങ്ങനെയെന്ന് കണ്ടെത്തണം.
വിചാരണ കോടതി നടത്തിയ അന്വേഷണം തൃപ്തികരമല്ല എന്നാണ് ഹര്‍ജിയില്‍ അതിജീവിത ചൂണ്ടിക്കാട്ടുന്നത്. കേസിലെ സുപ്രധാന തെളിവായ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്ന് തവണയാണ് നിയമ വിരുദ്ധമായി പരിശോധിക്കപ്പെട്ടത്.