നടൻ വിജയകുമാർ വീട്ടിൽ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തിയതായി മകൾ അർത്ഥന ബിനു. ഇതിന്റെ വീഡിയോയും വിജയകുമാറിന്റെ മകളും നടിയുമായ അർത്ഥന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. തന്നെ മുത്തശ്ശി കൊണ്ട് നടന്ന് വിൽക്കുകയാണെന്നും സിനിമാ അഭിനയം നിർത്തിയില്ലെങ്കിഷ അത് നശിപ്പിക്കാൻ വേണ്ടി ഏതറ്റം വരെയും പോകുമെന്ന് ഭീഷണിപ്പെടുത്തിയതായും നടി പോസ്റ്റിൽ പറയുന്നു
തന്നെയും അമ്മയെയും സഹോദരിയെയും വിജയകുമാർ ഭീഷണിപ്പെടുത്തുന്നതായി കാട്ടി കേസ് കൊടുത്തിട്ടുണ്ടെന്നും അത് നിലനിൽക്കുമ്പോഴാണ് ഇയാൾ വീണ്ടും ഭീഷണിയുമായി വരുന്നതെന്നും താരം ആരോപിക്കുന്നു. താൻ അഭിനയിച്ച സിനിമയുടെ അണിയറപ്രവർത്തകരേ വിളിച്ചു ഇയാൾ ഭീഷണിപ്പെടുത്തിയതായി അർത്ഥന ആരോപിക്കുന്നു.
പലതവണ പൊലീസിൽ പരാതിപ്പെട്ടിട്ടും സഹായം ലഭിക്കാത്തതിനാലാണ് സമൂഹമാധ്യമത്തിൽ കുറിപ്പിടുന്നതെന്നും അർത്ഥന പറയുന്നു. സിനിമയിൽ അഭിനയിക്കുന്നത് തന്റെ ഇഷ്ടമാണെന്നും ആരോഗ്യം അനുവദിക്കും വരം അത് തുടരുമെന്നും നടി പറയുന്നു. താൻ ഷൈലോക്കിൽ അഭിനയിച്ചപ്പോഴും അച്ഛൻ കേസ് കൊടുത്തെന്നും എന്നാൽ സ്വന്തം ഇഷ്ടപ്രകാരമാണ് അഭിനയിക്കുന്നതെന്ന് എഴുതി കൊടുത്ത ശേഷമാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയതെന്നും അർത്ഥന പറയുന്നു