സിനിമാ-സീരിയല്‍ നടന് വിക്രം ഗോഖലെ (77) അന്തരിച്ചു. പൂനെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. ആരോഗ്യനില മോശമായതിനെ തുടർന്ന് ഗോഖലയെ ദിവസങ്ങൾക്ക് മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി.
മറാത്തി, ഹിന്ദി സിനിമകളില്‍ നിറഞ്ഞു നിന്നിരുന്ന നടനാണ് വിക്രം ഗോഖലെ. ഭൂല്‍ ഭുലയ്യ, ഹം ദില്‍ ദേ ചുകെ സനം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായിരുന്നു. 1971ലാണ് അഭിനയരംഗത്തേക്ക് ഗോഖലെ അരങ്ങേറ്റം കുറിച്ചത്. 2010ല്‍ മറാത്തി ചിത്രം അനുമതിയിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശിയ പുരസ്കാരം ലഭിച്ചു. മിഷന് മംഗള്‍, ബാംഗ് ബാംഗ്, ഭൂല്‍ ഭുലയ്യ എന്നിവയിലാണ് അടുത്തിടെ അഭിനയിച്ചത്.