നടന് സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്. രാത്രി അമിത വേഗത്തില്‍ കാര്‍ ഓടിച്ച് ബൈക്കിനിടിച്ച് യാത്രക്കാന് പരിക്കേറ്റ സംഭവത്തിലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് തവണ സുരാജിന് നോട്ടീസ് നല്‍കിയിരുന്നു. മൂന്ന് തവണയും മറുപടി അയക്കാത്ത സാഹചര്യത്തിലാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്ന നടപടികളുമായി മുന്നോട്ട് പോകാന്‍ ഒരുങ്ങുന്നത്.
ആദ്യം രജിസ്ട്രേഡ് തപാലില്‍ അയച്ച നോട്ടീസ് കൈപ്പറ്റിയതിന്റെ രസീത് ആര്‍ടിഒയ്ക്ക് മടക്ക തപാലില്‍ ലഭിച്ചിരുന്നു. എന്നാല്‍ മറുപടി ഇല്ലാതായതോടെയാണ് വീണ്ടും രണ്ട് തവണകൂടി നോട്ടീസ് അയച്ചത്. പാലാരിവട്ടം പൊലീസ് ആണ് എഫ് ഐ ആര് മോട്ടോര്‍ വാഹന വകുപ്പിന് കൈമാറിയത്.
2023 ജൂലൈ 29ന് എറണാകുളം തമ്മനം-കാരണക്കോടം റോഡിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മഞ്ചേരി സ്വദേശിയായ ബൈക്ക് യാത്രികന് ശരത്ത് (31)ന്റെ ബൈക്കിനാണ് കാര്‍ ഇടിച്ചത്. ശരത്തിന്റെ വലത്തുകാലിലെ പെരുവിരലിലെ അസ്ഥി ഒടിയുകയും നാല് വിരലുകള്‍ക്ക് മുറിവേല്‍ക്കുകയും ചെയ്തിരുന്നു.