ഇടുക്കി: പ്രശസ്ത നാടക-ചലച്ചിത്ര നടനാണ് പൂജപ്പുര രവി അന്തരിച്ചു. മറയൂരിലെ മകളുടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. 86 വയസ്സായിരുന്നു.
എസ്.എൽ.പുരം സദാനന്ദന്റെ ഒരാൾ കൂടി കള്ളനായി എന്ന നാടകത്തിൽ ബീരാൻകുഞ്ഞ് എന്ന കഥാപാത്രത്തെ അവതരിച്ചുകൊണ്ടാണ്ടായിരുന്നു അഭിനയരംഗത്തേയ്ക്ക് കടന്നു വന്നത്. അതിനു ശേഷം കലാനിലയം ഡ്രാമാ വിഷൻ എന്ന നാടക സംഘത്തിലും സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും പ്രവർത്തിച്ചു. 1976ൽ പുറത്തിറങ്ങിയ അമ്മിണി അമ്മാവൻ ആണ് അഭിനയിച്ച ചിത്രം. തുടർന്ന് ചെറുതും വലുതമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.
നാടകരംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ പൂജപ്പുര രവി നാൽപത് വർഷത്തോളം അഭിനയരംഗത്ത് സജീവമായിരുന്നു. ചെറുതും വലതുമായ ഒട്ടനവധി സിനിമകളിൽ ഇക്കാലയളവിൽ അദ്ദേഹം അഭിനയിച്ചു. 2016-ൽ പുറത്തിറങ്ങിയ ഗപ്പിയാണ് അവസാനം അഭിനയിച്ച ചിത്രം.
എസ്.എൽ.പുരം സദാനന്ദൻ്റെ ഒരാൾ കൂടി കള്ളനായി എന്ന നാടകത്തിൽ ബീരാൻ കുഞ്ഞ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് പൂജപ്പുര രവി അഭിനയരംഗത്തേക്ക് കടന്നു വന്നത്. രവീന്ദ്രൻ നായർ എന്ന പേര് മാറ്റി അതോടെ അദ്ദേഹം പൂജപ്പുര രവിയായി. ശേഷം കലാനിലയം ഡ്രാമവിഷൻ്റെ നിരവധി നാടകങ്ങളിൽ അഭിനയിച്ചു. 1976-ൽ പുറത്തിറങ്ങിയ അമ്മിണി അമ്മാവാനിലൂടെയാണ് ചലച്ചിത്രമേഖലയിലേക്ക് എത്തുന്നത്.
നാല് പതിറ്റാണ്ടിനിടെ അറുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ച പൂജപ്പുര രവി. സീരിയൽ രംഗത്തും സജീവമായിരുന്നു.
ഇതാ ഒരു മനുഷ്യൻ (1978), ജീവിതം ഒരു ഗാനം (1979), കീർത്തനം (1985), പത്താമുദയം (1985),ചാരവലയം (1988) എന്നീ ചിത്രങ്ങളിൽ അദ്ദേഹം പൊലീസ് വേഷത്തിലാണ് അഭിനയിച്ചത്. കോണ്സ്റ്റബിൾ കുട്ടൻ പിള്ള എന്നായിരുന്നു എല്ലാ ചിത്രങ്ങളിലും അദ്ദേഹത്തിൻ്റെ കഥാപാത്രത്തിൻ്റെ പേര്. കഴിഞ്ഞ വർഷമാണ് പൂജപ്പുരയിലെ വീട്ടിൽ നിന്നും മറയൂരിലെ മകളുടെ വീട്ടിലേക്ക് രവി താമസം മാറുന്നത്. തിരുവനന്തപുരം സാംസ്കാരിക മേഖലയിൽ സജീവ സാന്നിധ്യമായിരുന്ന രവിയേട്ടനെ കണ്ട് യാത്രയാക്കാൻ നിരവധി പ്രമുഖരാണ് അന്ന് പൂജപ്പുരയിലെ വീട്ടിലേക്ക് എത്തിയത്.