കുഞ്ചാക്കോ ബോബനെ നായകനാക്കിയ ജോയ്മാത്യുവിന്റെ തിരക്കഥയില്‍ ടിനു പാപ്പച്ചന് സംവിധാനം ചെയ്ത് തിയേറ്ററുകളില്‍ റിലീസ് ആയ പുതിയ ചിത്രമാണ് ചാവേര്‍. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളില്‍ ലഭിക്കുന്നത്. ഇതിനിടെ സിനിമയെക്കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് നടന് ഹരീഷ് പേരടി.
ചാവേര്‍ തന്റെ ചങ്കിലാണ് കുത്തിറയ്ക്കുന്നത് എന്നാണ് ഹരീഷ് പേരടി പറഞ്ഞിരിക്കുന്നത്. ചാവേറിലെ ഗതികിട്ടാതലയുന്ന മനുഷ്യരുടെ ചിതറി തെറിച്ച ശബ്ദങ്ങളായി ഇപ്പോഴും കാതില്‍ മുഴങ്ങുന്നു..ഒരു സിനിമയെന്നതിലപ്പുറം മനുഷ്യന്റെ പച്ച മാംസത്തിന്റെ മണമുള്ള ഉള്ള് പിടക്കുന്ന ഉള്‍ക്കാഴ്ച്ചയാണ് ചാവേര്‍ എന്നും ഹരീഷ് പേരടി പറഞ്ഞു.
ചാവേര്‍ എന്തായാലും കാണാന്‍ പോകുമെന്ന് ഹരീഷ് പേരടി പറഞ്ഞിരുന്നു. ചിത്രം കാണരുതെന്ന തരത്തിലുള്ള ഏകപക്ഷിയമായ ചില കേന്ദ്രങ്ങളില്‍നിന്നുള്ള അടിച്ചമര്‍ത്തലാണ്…അങ്ങിനെയാണെങ്കില്‍ ഇത് കണ്ടേ പറ്റു. കാണരുത് എന്ന് പറഞ്ഞത് കാണുക എന്നുള്ളതാണ് നമ്മുടെ സാംസ്കാരിക പ്രവര്‍ത്തനം എന്ന് വിശ്വസിക്കുന്നുവെന്നും ഹരീഷ് പേരടി പറഞ്ഞിരുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
രാഘവന് പെരുവണ്ണാന്റെ ‘മോനെ ‘എന്ന അലര്‍ച്ച …’ഒന് ന്റെ ചെങ്ങായ്യാ ഓന്റെ പേര് ഞാന്‍ പറയൂല്ലാ’ എന്ന ഉറച്ച സൗഹൃദത്തിന്റെ ശബ്ദം,’ഇങ്ങള് ആരാ?എന്തിനാ?’എന്ന ആരോടെന്നില്ലാത്ത ചോദ്യം,’ആ സമയത്ത് ഓന്റെ ഒരു നോട്ടം ണ്ടായിനി’..ഇതൊന്നും ചാവേറിലെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളല്ല..മറിച്ച് ചാവേറിലെ ഗതികിട്ടാതലയുന്ന മനുഷ്യരുടെ ചിതറി തെറിച്ച ശബ്ദങ്ങളായി ഇപ്പോഴും കാതില്‍ മുഴങ്ങുന്നു..ഒരു സിനിമയെന്നതിലപ്പുറം മനുഷ്യന്റെ പച്ച മാംസത്തിന്റെ മണമുള്ള ഉള്ള് പിടക്കുന്ന ഉള്‍ക്കാഴ്ച്ച..ജോയേട്ടാ…ടിനു…നിങ്ങളൊരുക്കിയഈ ചലച്ചിത്രാനുഭവം ചങ്കിലാണ് കുത്തിതറക്കുന്നത്…അശോകന്=ശോകമില്ലാത്തവന്‍..കലിംഗയുദ്ധം കഴിഞ്ഞ അശോക ചക്രവര്‍ത്തിയുടെ മാനസ്സികാവസ്ഥയിലൂടെ ചാക്കോച്ചന്..ഈ പകര്‍ന്നാട്ടത്തിലൂടെ ഉറച്ച ചുവടുകളുമായി അഭിനയത്തിന്റെ പുതിയ പടവുകളിലേക്ക് …പെപ്പേ..മായ്ക്കാന്‍ ശ്രമിച്ചിട്ടും മായുന്നില്ല നിന്റെ മുഖം …വേട്ടയാടികൊണ്ടേയിരിക്കുന്നു…മലയാളിയുടെ മനുഷ്യത്വം ഇനിയും ബാക്കിയുണ്ടെന്ന ഉറച്ച വിശ്വാസത്തോടെ പറയട്ടെ…മലയാളി കുടുംബങ്ങള്‍ തിയ്യറ്ററുകള്‍ നിറക്കേണ്ട സിനിമതന്നെയാണ് ചാവേര്‍