കൊച്ചി: നടൻ ദിലീപിന് വിഐപി പരിഗണന നൽകിയ വിഷയത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഭക്തർക്ക് ദർശനത്തിന് തടസം ഉണ്ടാക്കുന്ന രീതിയിലായിരുന്നു ദർശനം എന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണെന്നും കോടതി പറഞ്ഞു.
ഹരിവരാസനം ചൊല്ലുന്ന സമയത്ത് നിരവധി ഭക്തർ അവിടെ ദർശനത്തിനായി കാത്തുനിൽപ്പുണ്ടായിരുന്നു. ദിലീപിന്റെ ദർശനത്തിനായി ആദ്യത്തെ നിരയിൽ തന്നെ ഭക്തരെ തടഞ്ഞു.
ഇത് അനുവദിക്കാനാകില്ല. ആരാണ് ഭക്തരെ തടയാൻ അധികാരം നൽകിയത്? എന്ത് പ്രത്യേക പരിഗണനയാണ് ഇത്തരം ആളുകൾക്കുള്ളതെന്നും കോടതി ചോദിച്ചു.