ചെന്നൈ: വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നടൻ ദില്ലി ഗണേഷ് അന്തരിച്ചു.80 വയസായിരുന്നു. ചെന്നൈയിലെ രാമപുരം സെന്തമിഴ് നഗറിലെ വസതിയിൽ ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു മരണം സംഭവിച്ചത്.
തിരുനെൽവേലിയിൽ ജനിച്ച ഡൽഹി ഗണേഷ് 400ലേറെ സിനിമകളിൽ അഭിനയിച്ചു.തമിഴ് തെലുങ്ക് സിനിമകളിൽ കൂടാതെ ഒട്ടനവധി മലയാള സിനിമകളിലും അഭിനയിച്ചിടുണ്ട്. കൊച്ചി രാജാവ്, കാലാപാനി, പോക്കിരി രാജ, മനോഹരം തുടങ്ങിയ മലയാള ചിത്രങ്ങളിലാണ് ദില്ലി ഗണേഷ് വേഷമിട്ടത്.അവ്വൈ ഷണ്മുഖി, നായകൻ, സത്യാ, മൈക്കൽ മദന കാമ രാജൻ, സാമി, അയൻ തുടങ്ങിയവയാണ് തമിഴിലെ പ്രധാന ചിത്രങ്ങൾ.
സിനിമയിലെത്തുന്നതിന് മുമ്പ് ഡൽഹി കേന്ദ്രമായ ദക്ഷിണ ഭാരത നാടക സഭ എന്ന തിയറ്റർ ഗ്രൂപ്പിൽ അംഗമായിരുന്നു. 1964 മുതൽ 1974 വരെ ഇന്ത്യൻ വ്യോമസേനയിൽ ഉദ്യോഗസ്ഥനായിരുന്നു.