അടുത്തിടെയാണ് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ സൗദി പ്രോ ലീഗ് ആയ അല്‍ ഹിലാലിലേക്ക് എത്തിയത്. പിഎസ്ജിയില്‍ നിന്നും നെയ്മര്‍ കൂടി സൗദി ക്ലബിലേക്കെത്തിയ വാര്‍ത്ത ആരാധകരെ ഞെട്ടിച്ചിരുന്നു.
സഹതാരങ്ങളെ കണ്ട് വിടപറയാനെത്തിയ താരത്തോട് മൊറോക്കന്‍ താരം അഷ്റഫ് ഹക്കിമി തമാശ രൂപേണ പറഞ്ഞ കമന്റ് ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.
സൗദിയില്‍ ചെല്ലുമ്പോള്‍ അസലാം അലേയ്ക്കും എന്ന് പറയണം. അപ്പോള്‍ അവര്‍ 500 യൂറോ കൂടുതല്‍ തരും എന്നാണ് താരം പറയുന്നത്. നെയ്മറെ കെട്ടിപ്പിടിച്ചാണ് അഷ്റഫ് ഹാക്കിമി ഇത് പറയുന്നത്. പറയുന്നത് കേട്ട്് നെയ്മര്‍ അടക്കമുള്ളവര്‍ ചിരിക്കുന്നതും വീഡിയോയില്‍ കാണാം.
Achraf Hakimi à Neymar : « Dis Salam Aleykum et ils (Al Hilal) te rajouteront 500€ de plus ! » ????????????pic.twitter.com/bwcBEkYXOv
— Instant Foot ⚽️ (@lnstantFoot) August 18, 2023
അല്‍ ഹിലാലുമായി രണ്ട് വര്‍ഷത്തെ കരാറിലാണ് നെയ്മര്‍ ഒപ്പുവെക്കാനൊരുങ്ങുന്നത്. നെയ്മറിന് സൗദി ഒരുക്കിയത് അത്യാഡംബര സൗകര്യങ്ങളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വാര്‍ഷിക വരുമാനമായി 100 മില്യണ്‍ യൂറോയാണ് നെയ്മറിന് ലഭിക്കുക. മറ്റ് സൗകര്യങ്ങള്‍ക്ക് പുറമെയാണ് പ്രതിഫലത്തുക.
മത്സരങ്ങള്‍ക്ക് ആകാശമാര്‍ഗം സഞ്ചരിക്കണമെങ്കില്‍ സ്വകാര്യ വിമാനം. ബെന്റ്ലി കോണ്ടിനെന്റല് ,ആസ്റ്റണ്‍ മാര്ട്ടിന് ഡിബിഎക്സ് , ലംബോര്‍ഗനി ഹുറാകാന് എന്നീ ആഢംബര കാറുകളും അദ്ദേഹത്തിനായി നല്‍കിയിട്ടുണ്ട്. അദ്ദേഹത്തെ പരിചരിക്കാന്‍ 25 ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ പ്രചാരണത്തിനായി 5,00000 യൂറോയും നല്‍കും.
പിഎസ്ജിയുമായി ആറ് വര്‍ഷത്തേക്കുള്ള കരാറാണ് നെയ്മര്‍ അവസാനിപ്പിച്ചത്. 173 മത്സരങ്ങളില്‍ പിസ്ജിക്ക് വേണ്ടി നെയ്മര്‍ നേടിയത് 118 ഗോളുകളാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്നാലെ നെയ്മറും സൗദിയിലേക്ക് ചേക്കേറിയതോടെ ഏറെ ആവോശത്തിലാണ് ഫുട്ബോള്‍ ആരോധകര്‍.