സൗദി: പതിനെട്ട് വർഷമായി സൗദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിൽ നാളെ റിയാദിലെ ക്രിമിനൽ കോടതി വിധി പറയും. കഴിഞ്ഞ നവംബർ പതിനേഴിന് അബ്ദുറഹീമിന്റെ ജയിൽ മോചനവുമായി ബന്ധപ്പെട്ട കേസ് കോടതി പരിഗണിച്ചിരുന്നുവെങ്കിലും ഡിസംബർ 8ലേക്ക് മാറ്റുകയായിരുന്നു.
ജൂലൈ രണ്ടിന് വധശിക്ഷ റദ്ദാക്കിയിട്ടുണ്ടെങ്കിലും പബ്ലിക് ഒഫൻസുമായി ബന്ധപ്പെട്ട കേസിൽ തീർപ്പാകാത്തതിനാലാണ് ജയിൽ മോചനം നീണ്ടു പോയത്. നാളെ ജയിൽ മോചന ഉത്തരവ് ഉണ്ടായാൽ അത് മേൽകോടതിയും, ഗവർണറേറ്റും അംഗീകരിക്കേണ്ടതുണ്ട്.
ഇതിന് ശേഷമാകും അബ്ദുറഹീം ജയിൽ മോചിതനാകുന്നതും നാട്ടിലേക്ക് മടങ്ങുന്നതും.