എബിസി ഗ്രൂപ്പ് ഓഫ് കമ്പനീസ് വൈസ് ചെയർമാൻ ഷമീറ ഷെരീഫ് അന്താരാഷ്ര വനിതാദിനത്തിൽ ആശംസകൾ അറിയിച്ചു . സമൂഹത്തിൽ എല്ലാ സ്ത്രീകളോടും സ്നേഹത്തോടും ബഹുമാനത്തോടും കൂടി പെരുമാറണമെന്നുള്ള വനിതാദിനത്തിൻ്റെ സന്ദേശം അവർ ഊന്നിപ്പറഞ്ഞു.
ഷമീറ ഷെരീഫിൻ്റെ നേതൃത്വത്തിൽ മുൻ വർഷങ്ങളിൽ വനിതാ ദിനത്തോടനുബന്ധിച്ച് നിരവധി പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ദുബായിലെ ദെയ്റയിലെ സബ്ക അബ്ര സ്റ്റേഷനിൽ നടന്ന അബ്ര ബോട്ട് പരേഡ് പൊതുസമൂഹം സ്ത്രീകൾക്ക് തുല്യഅവസരങ്ങൾ ഒരുക്കുന്നതിനെപ്പറ്റി ഓർമെപ്പടുത്തുന്നതായിരുന്നു.
ഷമീറ ഷെരീഫിൻ്റെ നേതൃത്വത്തിലുള്ള എബിസി ഗ്രൂപ്പ് ഓഫ് കമ്പനീസ് വനിതാ ജീവനക്കാർക്ക് മുൻഗണന നൽകുകയും വിവിധ മേഖലകളിലെ സ്ത്രീകളെ പിന്തുണയ്ക്കുകയും ചെയ്യുന്ന സ്ഥാപനമാണ്. വിവിധ പദ്ധതികളിലൂടെയും പ്രാദേശിക നിയമങ്ങൾക്ക് അനുസൃതമായി സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെയും കമ്പനി സ്ത്രീകൾക്ക് തുല്യ അവസരങ്ങൾ ഉറപ്പാക്കുന്നു.
ഇത്തവണയും വനിതാ ദിനം ആഘോഷിക്കുന്നതിനൊപ്പം, സ്തനാർബുദ ബോധവത്കരണ ക്യാംപെയ്നും ഷമീറ ഷെരീഫും സംഘവും നടത്തിയിരുന്നു. സ്തനാർബുദം കണ്ടെത്താനും തടയാനും മറികടക്കാനുമായി പതിവായുള്ള പരിശോധനകളിലൂടെ സാധിക്കുമെന്ന സന്ദേശമാണ് ഈ ക്യാംപെയ്നിലൽ ഉണ്ടായിരുന്നത്. സ്താനുർബദം ബാധിച്ചവർക്ക് വലിയ പിന്തുണ നൽകേണ്ട പ്രാധാന്യവും ക്യാംപെയ്നിലൂടെ ചർച്ചയായി. ലോകവനിതാ ദിനത്തിൽ ഷെമീറ ഷെറീഫിൻ്റെ നേതൃത്വത്തിൽ ലുലു അൽ ബർഷയിൽ വച്ച് സ്തനാർബുദ രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. തീർത്തും സൗജന്യമായിട്ടായിരുന്നു സ്തനാർബുദ ക്യാംപ് നടത്തിയത്.
ഇതുകൂടാതെ ശനിയാഴ്ച്ച റാസ് അൽ ഖൈമ കിക്ക് സ്പോർട്സ് ഗ്രൗണ്ടിൽ വച്ച് എബിസി കാർഗോ വിമൻസ് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ മേഖലകളിൽ നിന്നുള്ള സ്ത്രീകളെ ഏകോപിച്ചുകൊണ്ടുള്ള ക്രിക്കറ്റ് ടൂർണമെന്റ് അവരുടെ മുഴുവൻ കഴിവുകളും തിരിച്ചറിയാൻ പ്രോത്സാഹിപ്പിക്കുമെന്നും സ്ത്രീകളുടെ മാനസികാവസ്ഥയിൽ നല്ല മാറ്റങ്ങൾ ഉണ്ടാക്കുമെന്നും ഷമീറ ഷെരീഫ് ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്ന വേളയിൽ, നമുക്ക് ഷമീറ ഷെരീഫിൻ്റെ സന്ദേശം ഉൾക്കൊണ്ട് എല്ലാ സ്ത്രീകളെയും വിലമതിക്കുകയും ബഹുമാനിക്കുകയും തുല്യ അവസരങ്ങൾ നൽകുകയും ചെയ്യുന്ന ഒരു ലോകം സൃഷ്ടിക്കാൻ ശ്രമിക്കാം. എല്ലാവർക്കും വനിതാദിനാശംസകൾ!