ജിസിസിയിലെ പ്രമുഖ കാർഗോ കമ്പനിയായ എബിസി കാർഗോ നടത്തിയ ഐ.പി.എൽ ഫ്രീ ഹിറ്റ് പ്രെഡിക്ട് & വിൻ മത്സരത്തിന് തിരശീല വീണു. മാർച്ചിൽ ഐ.പി.എലിനോട് അനുബന്ധിച്ച് ആരംഭിച്ച മത്സരത്തിൽ അനേകായിരങ്ങളാണ് പങ്കെടുത്തത്. ഐ.പി.എല്ലിലെ ഓരോ മത്സരത്തിലേയും വിജയികളെ പ്രവചിക്കുക എന്നതായിരുന്നു മത്സരം.
ഐപിഎൽ ഫൈനൽ മത്സരത്തിലെ ജേതാക്കൾ, കൂടുതൽ റൺസ് നേടുന്ന താരം, വിക്കറ്റ് നേടുന്ന താരം, മോസ്റ്റ് വാല്യുബിൾ പ്ലെയർ എന്നിവരെ പ്രവചിക്കുക എന്നതായിരുന്നു മത്സരം. ഇതിൽ ശരിയായ ഉത്തരങ്ങൾ നൽകിയവരിൽ നിന്നും തെരഞ്ഞെടുത്ത വിജയികൾക്ക് മെഗാ സമ്മാനമായി നാല് ഐ ഫോൺ 15 പ്രൊ മാക്സ് ആണ് ലഭിക്കുക. അതുകൂടാതെ ഐ.പിഎൽ ഫാൻ വീഡിയോ ഷെയർ ചെയ്യുന്നതിലൂടെ തിരഞ്ഞെടുത്തവർക്കു 5 സാംസങ് ഗാലക്സി ഫോണുകളും ലഭിക്കും. ഐപിഎല്ലിലെ ഓരോ മത്സരത്തിന്റെയും വിജയികളുടെ പ്രവചനത്തിലൂടെ ശരിയുത്തരം നല്കുന്നവരിൽ നിന്നും ഒരാൾക്ക് ഓരോ സ്മാർട്ട് വാച്ചുകൾ വീതം സമ്മാനം നൽകുന്നതിലൂടെ 71 വിജയികളെ കണ്ടെത്തിയിരുന്നു.
കാത്തിരിപ്പിന് വിരാമമിട്ടു കഴിഞ്ഞ ദിവസമാണ് വിജയികളെ പ്രഖ്യാപിച്ചത്. ഐപിഎൽ ജേതാക്കളാവുന്ന ടീമിനെ പ്രവചിച്ച ഇജാസ് ഹംസ, പർപ്പിൾ ക്യാംപ് വിന്നറെ പ്രഖ്യാപിച്ച അഖിൽ കൃഷ്ണ, ഓറഞ്ച് ക്യാംപ് വിന്നറെ പ്രവചിച്ച കിഷോ കുളങ്ങര ചന്ദ്രൻ, മോസ്റ്റ് വാല്യുബിൾ പ്ലെയറെ പ്രഖ്യാപിച്ച ഹാലികുൾ ജാമൻ എന്നിവർക്കാണ് മെഗാ സമ്മാനമായ ഐ ഫോൺ 15 പ്രോ മാക്സ് ലഭിച്ചത്.
ഫാൻ വീഡിയോ ഷെയർ ചെയ്തവരിൽ നിന്നും തിരഞ്ഞെടുത്ത വിജയികൾക്ക് 5 സാംസങ് ഗാലക്സി ഫോണുകളും നൽകും . തുടർന്നും ഇത്തരത്തിൽ ജാനപങ്കാളിത്തമുള്ള പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കുന്നതാണെന്ന് എബിസി മാനേജ്മന്റ് അറിയിച്ചു. വിജയികൾക്കുള്ള സമ്മാനങ്ങൾ ജൂൺ 10 ന് വിതരണം ചെയ്യും.