ദുബായ്: യുഎഇയിലെ പ്രമുഖ കാർഗോ & കൊറിയർ കമ്പനിയായ എബിസി കാർഗോ & കൊറിയർ ഉദ്യോഗാർത്ഥികളെ തേടുന്നു. ഡ്രൈവർ കം സെയിൽസ്മാൻ തസ്തികയിലേക്ക് 15 പേരെയും കോൾ സെന്റർ എക്സിക്യൂട്ടീവ് പോസ്റ്റിലേക്ക് 10 പേരെയുമാണ് ആവശ്യം. സെയിൽസ് മാൻ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് നിർബന്ധമായും യുഎഇ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം കൂടാതെ രണ്ട് വർഷത്തെ പ്രവർത്തി പരിചയവും നിർബന്ധമാണ്.
.കോൾ സെന്റർ എക്സിക്യൂട്ടീവ് പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവർക്ക് സമാന മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തി പരിചയവും, ബിരുദവും വിവിധ ഭാഷകൾ കൈകാര്യം ചെയ്യാനുള്ള കഴിവും ഉണ്ടായിരിക്കണം. ഡിസംബർ 9,10 തീയതികളിൽ ദുബായ് എബിസി കാർഗോ അൽ ഖൂസ് , അൽ ഖെയ്ൽ മാളിന് സമീപത്ത് സ്ഥിതി ചെയ്യുന്ന കോർപ്പറേറ്റ് ഓഫീസിൽ വെച്ചാകും അഭിമുഖം നടക്കുക. രാവിലെ 10 നും 1 മണിക്കും ഇടയിൽ അഭിമുഖത്തിനായി എത്താം.