റൊമാന്റിക് സിനിമകള്‍ ചെയ്യുന്നതിനെ കുറിച്ച് തുറന്ന് സംസാരിച്ച് ബോളിവുഡ് നടന് ആമിര്‍ ഖാന്. ന്യൂസ് 18ന് നടത്തിയ കോണ്ഫ്രന്സില് വെച്ചാണ് ആമിര്‍ ഖാന് താന്‍ റൊമാന്റിക് സിനിമകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് പറഞ്ഞത്. എന്നാല്‍ ആ കഥാപാത്രത്തിനും കഥയ്ക്കും താന്‍ അനുയോജ്യനാണെങ്കില്‍ മാത്രമെ അത് ചെയ്യുകയുള്ളു എന്നും ആമിര്‍ ഖാന് വ്യക്തമാക്കി.
ആമിര്‍ ഖാന് പറഞ്ഞത് :
എനിക്ക് ചെയ്യാന്‍ പറ്റുന്ന റൊമാന്റിക് ചിത്രങ്ങളാണെങ്കില്‍ ഞാന്‍ തീര്‍ച്ചയായും അഭിനയിക്കും. എന്റെ പ്രായത്തില്‍ റൊമാന്‍സ് എക്സ്പ്ലോര്‍ ചെയ്യുക എന്നത് അത്ര സാധാരണമല്ല. പക്ഷെ ഞാന്‍ ആ കഥയ്ക്കും കഥാപാത്രത്തിനും അനുയോജ്യനാണെങ്കില്‍ തീര്‍ച്ചയായും ചെയ്യും.
എനിക്ക് എല്ലാ ജോണര്‍ സിനിമകളും ചെയ്യാന്‍ ഇഷ്ടമാണ്. പക്ഷെ ഞാന്‍ ആ കഥാപാത്രത്തിന്റെ പ്രായവുമായി ചേര്‍ന്ന് നില്ക്കുന്നുണ്ടോ എന്നത് പ്രധാനമാണ്. പെട്ടന്ന് 18 വയസ് തോന്നിക്കണം എന്ന് പറയുന്ന കഥാപാത്രങ്ങള്‍ ചെയ്യാന്‍ എനിക്ക് താത്പര്യമില്ല.