തിരുവനന്തപുരം: രാജ്യത്ത് ഇന്ന് മാത്രം 41 വിമാനങ്ങൾക്ക് ബോംബ് ഭീഷണി. പതിനൊന്ന് വിസ്താര വിമാനങ്ങൾക്ക് കൂടി ബോംബ് ഭീഷണി സന്ദേശം ലഭിച്ചതായി റിപ്പോർട്ട്.
21 വിസ്താര വിമാനങ്ങൾക്കാണ് ഇന്ന് ഇതുവരെ ഭീഷണി സന്ദേശം ലഭിച്ചത്.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 150 ഓളം വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്.
വ്യാജ സന്ദേശങ്ങൾ അയക്കുന്നവർക്ക് യാത്രാ വിലക്കേർപ്പെടുത്തുമെന്നും നിയമ ഭേദഗതിയടക്കം പരിഗണനയിലുണ്ടെന്ന് എന്നും മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്.