അമേരിക്കയിലെ ലൂവിസ്റ്റന്‍ സിറ്റിയില്‍ ബുധനാഴ്ച നടന്ന വെടിവെയ്പ്പില്‍ 22 പേര് കൊല്ലപ്പെട്ടു. 60 ലെറേ പേര്‍ക്ക് ആക്രമണത്തില്‍ പരിക്ക് പറ്റിയിട്ടും ഉണ്ട്.

ലൂവിസ്റ്റന്‍ സിറ്റിയിലെ ഒരു ബാറിലും വാള്‍ട്ട്മാര്‍ട്ട് വിതരണ കേന്ദ്രത്തിലുമായാണ് വെടിവെയ്പ്പ് നടന്നത്. ആക്രമണത്തിന് പിന്നില്‍ രണ്ട് പേര് ഉണ്ടെന്നാണ് സംശയിക്കുന്നത്. അതേസമയം വെടിവെയ്പ്പിന്റെ കാരണം വ്യക്തമല്ല.

പ്രതികളില്‍ ഒരാളുടെ ചിത്രം ആന്‍ഡ്രോസ്കോഗിന്‍ കൗണ്ടി ഷെരീഫ്’സ് ഓഫീസ് ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്തു. ഇയാളെ തിരിച്ചറിയുന്നവര്‍ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
അക്രമികളെ പിടികൂടാന്‍ ഇതുവരെ സാധിക്കാത്തതിനാല്‍ വീട്ടില്‍ തന്നെ ഇരിക്കാന്‍ ജനങ്ങള്‍ക്ക് പൊലിസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതികളെ കണ്ടെത്താനായി തെരച്ചില്‍ തുടരുകയാണ്.
#WATCH | At least 16 people were killed and 50-60 wounded in mass shootings in Lewiston, Maine in the US on Wednesday: Reuters
(Video Source: Reuters) pic.twitter.com/tFOC7ZdLKa
— ANI (@ANI) October 26, 2023
