ആറാം ക്ലാസ് വിദ്യാർത്ഥിയായ ഓംകാർ പരമേശ്വർ എഴുതിയ നോവൽ സാഹിത്യകാരൻ ചേതൻ ഭഗത് പ്രകാശനം ചെയ്തു. 2060 ദി കൊവിഡ് റിട്ടേണ്‍സ് ബട്ട് ഇൻ ദ മെറ്റാവേഴ്സ് എന്ന നോവലാണ് തൃശ്ശൂരിൽ നടന്ന ചടങ്ങിൽ ചേതൻ ഭഗത് പ്രകാശനം ചെയ്തത്. ഐവറി ബുക്ക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
തിരുവനന്തപുരം ഇൻ്ർനാഷണൽ സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിയാണ് പതിനൊന്നുകാരനായ ഓംകാർ പരമേശ്വർ. മെറ്റാവേഴ്സ് പശ്ചാത്തലമായി വരുന്ന ഒരു ത്രില്ലർ നോവലാണ് 2060 ദി കൊവിഡ് റിട്ടേണ്‍സ് ബട്ട് ഇൻ ദ മെറ്റാവേഴ്സ് . 2019-ലെ കൊവിഡ് വ്യാപനത്തിൽ പിതാവിനെ നഷ്ടപ്പെട്ട ലൂക്കസ് എന്ന കുട്ടിയെ കേന്ദ്രീകരിച്ചാണ് നോവൽ. 2060 ഒരു മെഡിക്കൽ ഡയറക്ടറായി ജോലി ചെയ്യുന്ന ലൂക്കസ് വീണ്ടും കൊവിഡിനെ നേരിടേണ്ടി വരുന്നതാണ് കഥയുടെ ഇതിവൃത്തം.
മൂന്ന് പതിറ്റാണ്ടിനപ്പുറമുള്ള ലോകവും മനുഷ്യജീവിതവും എ.ഐയുടെ സഹായത്തോടെയാണ് ഓംകാർ സൃഷ്ടിച്ചെടുത്തത്. അന്നുണ്ടാവാൻ സാധ്യതയുള്ള സാങ്കേതികവിദ്യകളും ജീവിത സാഹചര്യങ്ങളും എ.ഐ സഹായത്തോടെ പഠിച്ചെടുത്താണ് നോവൽ പൂർത്തിയാക്കിയത്.ലൈഫോളജി സിഇഓ പ്രവീൺ പരമേശ്വറിന്റെ മകനാണ് ഓംകാർ പരമേശ്വർ