അടിമാലിയില്‍ പീഡനത്തിനിരയായി ഷെല്‍ട്ടര്‍ ഹോമില്‍ കഴിഞ്ഞിരുന്ന 15കാരിയെ കാണാതായി. പരീക്ഷ എഴുതാന്‍ പോയി ബസില്‍ വരുന്ന വഴിയിലാണ് സംഭവം. പൈനാവിനും തൊടുപുഴയ്ക്കുമിടയില്‍ വെച്ചാണ് കാണാതായത്. ഇന്നലെ വൈകിട്ട് മുതല്‍ തൊടുപുഴ പൊലീസ് തിരച്ചില്‍ നടത്തി വരികയാണ്.
ഷെല്‍ട്ടര്‍ഹോമിലെ സുരക്ഷ ജീവനക്കാര്‍ക്കൊപ്പമാണ് പെണ്‍കുട്ടി പരീക്ഷയ്ക്ക് പോയത്. കാണാതായതോടെ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇന്നും കുട്ടിയ്ക്കായുള്ള തെരച്ചില്‍ പൊലീസ് തുടരുകയാണ്.
പെണ്‍കുട്ടിയെ പീഡിപ്പിച്ച അഞ്ച് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ രണ്ട് പേര് പ്രായപൂര്‍ത്തിയാകാത്തവരാണ്. ബാക്കി മൂന്ന് പേര് റിമാന്‍ഡിലാണ്.