തിരുവനന്തപുരം: സംസ്ഥാനത്തെ 1458 സർക്കാർ ജീവനക്കാർ സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നതായി കണ്ടെത്തി. ധന വകുപ്പ് നിർദേശ പ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
പെൻഷൻ കൈപ്പറ്റുന്നവരിൽ ഗസറ്റഡ് ഉദ്യോഗസ്ഥരടക്കം ഉണ്ട്. കോളേജ് അസി. പ്രൊഫസർമാർ, ഹയർസെക്കണ്ടറി അധ്യാപകർ എന്നിവരും ക്ഷേമപെൻഷൻ കൈപ്പറ്റുന്നവരിലുണ്ട്. അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തുക പലിശയടക്കം തിരികെ പിടിക്കാനാണ് ധനവകുപ്പിൻ്റെ നിർദേശം. കുറ്റക്കാർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കാൻ ധനമന്ത്രി കെ.എൻ ബാലഗോപാൽ നിർദേശിച്ചു.
ക്ഷേമപെൻഷൻ കൈപ്പറ്റുന്ന രണ്ട് അസി.പ്രൊഫസർമാരിൽ ഒരാൾ തിരുവനന്തപുരം ജില്ലയിലെ സർക്കാർ കോളേജിലാണ് ജോലി ചെയ്യുന്നത്. മറ്റൊരാൾ പാലക്കാട്ടെ സർക്കാർ കോളേജിലും ജോലി ചെയ്യുന്നു. മൂന്ന് ഹയർസൈക്കണ്ടറി വിഭാഗം അധ്യാപകരാണ് ക്ഷേമപെൻഷൻ വാങ്ങുന്നത്. ആരോഗ്യവകുപ്പിൽ മാത്രം ൩൭൩ ഉദ്യോഗസ്ഥർ പെൻഷൻ വാങ്ങുന്നുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിൽ ൨൨൪ പേരും മെഡിക്കൽ എജ്യുക്കേഷൻ വകുപ്പിൽ ൧൨൪ പേരും പെൻഷൻ വാങ്ങുന്നുണ്ട്. ക്ഷേമപ്പെൻഷൻ കൈപ്പറ്റുന്ന അനർഹരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുമെന്നു ധനവകുപ്പ് വ്യക്തമാക്കി.