തിരുവനന്തപുരം: വിവാദ പ്രസ്താവനകൾക്കൊടുവിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി പി വി അൻവർ എംഎൽഎ. സഖാവെന്ന നിലയിൽ തന്റെ ഉത്തരവാദിത്വം പൂർത്തിയാക്കിയെന്നും ദൈവം അല്ലാതെ ആരും കൂടെ ഇല്ലെന്നും പി വി അൻവർ മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കാര്യങ്ങൾ എഴുതിനൽകി. മുഖ്യമന്ത്രിക്ക് കൊടുത്ത അതേ പരാതി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എഡിജിപിയെ മാറ്റുന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് സർക്കാരാണെന്നും ഉന്നയിച്ച പ്രശ്നങ്ങൾ സർക്കാർ പരിഗണിക്കുമെന്നാണ് വിശ്വാസമെന്നും പി വി അൻവർ പറഞ്ഞു.